ബാറുകളുടെ ദൂരപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഫോര്‍സ്റ്റാറിനു മുകളിലുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് 2012ല്‍ നിലവിലുണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമേ ചെയ്തിട്ടുള്ളു.
2012ല്‍ 50 മീറ്ററായിരുന്നു ദൂരപരിധി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിത് 200 മീറ്ററാക്കി ഉയര്‍ത്തി. പിന്നീട് ടൂറിസം മേഖലയുടെ നിലനില്‍പ്പ് പരിഗണിച്ചാണ് പഴയ ദൂരപരിധി പുനസ്ഥാപിച്ചത്. അതേസമയം മറ്റ് വിഭാഗങ്ങളിലുള്ള മദ്യശാലകളുടെ ദൂരപരിധിയില്‍ ഒരുമാറ്റവും വന്നിട്ടില്ല.
കള്ളുഷാപ്പിന് 400 മീറ്ററും ത്രീസ്റ്റാര്‍ വരെയുള്ള ബാര്‍ഹോട്ടലുകളുടെയും വിദേശമദ്യ ഔട്ട്‌ലെറ്റുകളുടെയും ദൂരപരിധിയും 200 മീറ്റര്‍ തന്നെയാണ്. സുപ്രിംകോടതിയുടെ വിധിയുടെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 5,155 കള്ളുഷാപ്പുകളാണ് നോട്ടിഫൈ ചെയ്തത്. ഇതില്‍ 4,234 കള്ള് ഷാപ്പുകള്‍ക്ക് അംഗീകാരം നല്‍കി. നിലവില്‍ 4,879 മദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."