HOME
DETAILS

സമരം ചെയ്യുന്ന 'വയല്‍ക്കഴുകന്‍മാര്‍'

  
backup
March 20 2018 | 20:03 PM

strike-vayalkazhukanmar-spm-today-articles

മന്ത്രി ജി. സുധാകരന്‍ ഇനി എഴുതുന്ന കവിതയ്ക്കു വയല്‍ക്കഴുകന്‍മാര്‍ എന്നു പേരിട്ടാല്‍ അത്ഭുതപ്പെടേണ്ട. അത്രയ്ക്ക് എതിര്‍പ്പുണ്ട് മന്ത്രിക്ക് കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികളോട്. കീഴാറ്റൂര്‍ സമരം സംബന്ധിച്ച് പ്രതിപക്ഷം ഇന്നലെ അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോഴാണ് മന്ത്രി പൊട്ടിത്തെറിച്ചത്. സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല. വയല്‍ക്കഴുകന്‍മാരാണ്. പ്രദേശത്തിനു പുറത്തു നിന്നുള്ളവരാണ് സമരം ചെയ്യുന്നത്. പാടത്തിന്റെ അരികത്തു പോലും പോകാത്തവരാണ് സമരക്കാര്‍. മാരീച വേഷമണിഞ്ഞു വരുന്ന വികസന വിരുദ്ധരെ കണ്ട് ആരും മോഹിക്കേണ്ടെന്നും സുധാകരന്‍.
എന്നാല്‍, സമരം ചെയ്യുന്ന സി.പി.എമ്മുകാരും കഴുകന്‍മാരാണോ എന്ന് വി.ഡി സതീശന്റെ ചോദ്യം. സമരം ചെയ്തതിന് 11 സി.പി.എമ്മുകാരെ പുറത്താക്കിയിട്ടുണ്ട്. കീഴാറ്റൂരുകാര്‍ കണ്ടത് മാരീചന്‍മാരെയല്ല. പുഷ്പകവിമാനത്തില്‍ പറന്നെത്തുന്ന രാവണന്‍മാരെയാണെന്നും സതീശന്‍. എന്തൊക്കെ ന്യായം പറഞ്ഞാലും ദേശീയപാതാ വികസനത്തില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ എതിര്‍പ്പുകള്‍ക്കൊന്നും വഴങ്ങില്ല. കുറച്ചു സി.പി.എമ്മുകാര്‍ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ വികസനം തടഞ്ഞുനിര്‍ത്തണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം.
വയല്‍ക്കിളി സമരത്തെക്കുറിച്ചു പറയുന്നതിനിടയില്‍ അമേരിക്കയിലെ വൈറ്റ്ഹൗസിനു മുന്നില്‍ പോലും കുടില്‍ കെട്ടി സമരം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതില്‍ കയറിപ്പിടിച്ച്, യു.ഡി.എഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍ കെട്ടി മുത്തങ്ങയിലെ ആദിവാസികള്‍ സമരം ചെയ്തില്ലേ എന്ന് ആര്‍. രാജേഷിന്റെ ചോദ്യം. യു.ഡി.എഫ് സര്‍ക്കാര്‍ അതിനെ ജനാധിപത്യ മര്യാദയോടെയാണ് കണ്ടതെന്നും 34 വര്‍ഷം സി.പി.എം പശ്ചിമബംഗാള്‍ ഭരിച്ചപ്പോള്‍ അവിടുത്തെ സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിനു മുന്നില്‍ ഒരു സമരവും അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല.
പട്ടികജാതി- വര്‍ഗ ക്ഷേമം, തൊഴില്‍, എക്‌സൈസ് എന്നിവയ്ക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊലചെയ്യപ്പെട്ട സംഭവമാണ്. കാട്ടില്‍ താമസിച്ചിരുന്ന മധുവിനെ ആനയും കാണ്ടാമൃഗവുമൊന്നും ഒന്നും ചെയ്തില്ലെന്നും കൊന്നത് മനുഷ്യത്വമില്ലാത്ത ചില മനുഷ്യരാണെന്നും വി.പി സജീന്ദ്രന്‍. മധുവിനെ ആരാണ് കാട്ടിലേക്കയച്ചതെന്ന് സര്‍ക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ പരാജയം സൂചിപ്പിച്ചുകൊണ്ട് സജീന്ദ്രന്റെ ചോദ്യം. നാലു വര്‍ഷം മുമ്പാണ് മധു കാടുകയറിയതെന്നും അന്ന് ഭരിച്ച ഉമ്മന്‍ ചാണ്ടിയാണ് കാട്ടിലേക്കയച്ചതെന്നും ചിറ്റയം ഗോപകുമാര്‍. എന്നാല്‍, 10 വര്‍ഷം മുമ്പാണ് മധു കാട്ടില്‍ താമസം തുടങ്ങിയതെന്ന് മധുവിന്റെ അമ്മയും സഹോദരിയും തന്നോടു പറഞ്ഞിട്ടുണ്ടെന്നും അന്ന് ഭരിച്ചിരുന്നത് ആരാണെന്നും സജീന്ദ്രന്റെ മറുചോദ്യം. പട്ടികവര്‍ഗ ക്ഷേമത്തിനു ചെലവഴിക്കുന്ന തുക അവരില്‍ എത്താത്തതാണ് മധു നേരിട്ട ദുരന്തത്തിനു കാരണമെന്ന് പി.സി ജോര്‍ജ്. ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടാതെ പോകുന്നതിന്റെ കാരണം അന്വേഷിച്ചു കണ്ടെത്തണമെന്ന് താന്‍ മന്ത്രി എ.കെ ബാലനോട് പലതവണ പറഞ്ഞിട്ടും അദ്ദേഹം അത് അംഗീകരിക്കുന്നില്ലെന്നും ജോര്‍ജ്.
ലഹരിയോട് മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കു പോലും ആസക്തിയുണ്ടെന്ന് സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണച്ചുകൊണ്ട് ജോണ്‍ ഫെര്‍ണാണ്ടസ്. ഋഗ്വേദത്തില്‍ സുര, സോമ അടക്കം എട്ടു തരം മദ്യത്തെക്കുറിച്ചു പറയുന്നുണ്ട്. അകനാനൂറില്‍ സ്ത്രീകളടക്കം ലഹരി ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ടെന്നും ജോണ്‍. മദ്യം നിരോധിക്കേണ്ടതില്ലെന്നു തന്നെയാണ് പി.ടി.എ റഹിമിന്റെയും വാദം.
1982ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യക്കച്ചവടത്തിനായി ഒരു കോര്‍പറേഷന്‍ രൂപീകരിച്ചപ്പോള്‍ താന്‍ മുസ്‌ലിം ലീഗിലായിരുന്നെന്ന് റഹിം. അന്ന് ആ തീരുമാനത്തെ ന്യായീകരിച്ചു പ്രസംഗിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ക്രിസ്ത്യാനികള്‍ക്കും മറ്റു ചില സമുദായക്കാര്‍ക്കും മദ്യം ആരാധനയുടെ ഭാഗമായതിനാല്‍ അതു നിരോധിക്കുന്നതു ശരിയല്ലെന്നും മുസ്‌ലിംകള്‍ കുടിക്കാതിരിക്കുന്നത് നിരോധനം കൊണ്ടല്ലെന്നും ഖുര്‍ആന്‍ മദ്യം വിലക്കിയതുകൊണ്ടാണെന്നുമൊക്കെയായിരുന്നു അന്ന് ലീഗ് നേതാക്കള്‍ പ്രസംഗിച്ചിരുന്നതെന്നും റഹിം.
സംസാരിക്കുന്നത് സഭയിലാണെങ്കിലും അതിനൊരു വിഷ്വല്‍ ഇഫക്റ്റുണ്ടാവണമെന്ന് സിനിമാ നിര്‍മാതാവായ മഞ്ഞളാംകുഴി അലിക്കു നിര്‍ബന്ധമുണ്ട്. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് അലി തന്റെ നാട്ടില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ മകന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ സ്‌കൂളില്‍ പോയ പിതാവിന്റെ കഥ പറഞ്ഞു. പൂജ്യം മാര്‍ക്കുള്ള കാര്‍ഡില്‍ ഒപ്പിടാനാവില്ലെന്നു പറഞ്ഞ് പിതാവ് പ്രോഗ്രസ് റിപ്പോര്‍ട്ട് ചുരുട്ടിക്കൂട്ടി കളഞ്ഞതിനെക്കുറിച്ച് അലി പറഞ്ഞത് ഒരു കടലാസ് ചുരുട്ടി മേശപ്പുറത്തിട്ടുകൊണ്ട്. സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ ഇന്നസെന്റിനെയും കെ.പി.എസി ലളിതയെയും അഭിനയിപ്പിച്ചത് കൊലച്ചതിയാണെന്നും പരസ്യത്തില്‍ പറഞ്ഞത് ശരിയല്ലാത്തതിനാല്‍ അവരെ ഇപ്പോള്‍ കണ്ടാല്‍ ജനങ്ങള്‍ കൂവുകയാണെന്നും അലി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago