HOME
DETAILS
MAL
വിലക്ക് നീങ്ങും; റബാഡ അടുത്ത ടെസ്റ്റില്‍ കളിച്ചേക്കും
backup
March 20 2018 | 21:03 PM
ജോഹന്നാസ്ബര്‍ഗ്: മാരത്തണ്‍ ഹിയറിങ്ങിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡക്ക് ഐ.സി.സി ചുമത്തിയിരുന്ന വിലക്ക് നീങ്ങാന്‍ സാധ്യത. ഇതോടെ ന്യൂസിലന്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് റബാഡയുടെ സേവനം ലഭിക്കും. താരത്തിന് അന്താരാഷ്ട്ര മത്സരം കളിക്കുന്നതിനുള്ള അനുവാദം ഉടന്‍ പ്രാബല്യത്തില്‍ വരുമെങ്കിലും പൂര്‍ണമായി കുറ്റ മുക്തനാക്കിയിട്ടില്ല. ലെവല്‍ 2 പ്രകാരം കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തല്‍. ശിക്ഷ കുറച്ചതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 75 ശതമാനം മാച്ച് ഫീയും മൂന്ന് ഡീമെറിറ്റ് പോയിന്റുമെന്നുള്ള നടപടി ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 25 ശതമാനം പിഴയുമാക്കി ചുരുക്കിയേക്കും. ഇതോടെ ഡീമെറിറ്റ് പോയിന്റ് ഏഴായി ചുരുങ്ങും. ഇത് നടപടിയില്‍ നിന്ന് ഒഴിവാകാന്‍ താരത്തിന് തുണയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."