സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍; സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു
തൊടുപുഴ: രോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് പ്രാദേശികമായി തന്നെ പരിചരണവും ശ്രദ്ധയും തുടര്‍ച്ചയായി ലഭ്യമാക്കാന്‍ കഴിയുംവിധം സംവിധാനമൊരുക്കി സാന്ത്വനപരിചണം ശക്തമാക്കുന്നതിനായി ആരോഗ്യകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമാകുന്നു.
കിടപ്പിലായ രോഗിയോ നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപോകാനിടയാകാത്തവിധം പാലിയേറ്റീവ് പരിചരണ സംവിധാനമൊരുക്കുകയാണ് സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന പേരില്‍ സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, എ.ഡി.എസ് എന്നിവര്‍ക്ക് പരിശീലനം നല്‍കും.
വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, എ.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ യൂനിറ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കുടുംബ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ്, അങ്കണവാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വാര്‍ഡ് തലത്തില്‍ യോഗം ചേരും. ഒക്‌ടോബര്‍ രണ്ടിന് സമ്പൂര്‍ണ സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന പദ്ധതിയിലൂടെ ജില്ലാതല പ്രഖ്യാപനം നടത്തും.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഇതുസംബന്ധിച്ച ആലോചനായോഗം ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ അധ്യക്ഷയായിരുന്നു. ഡോ. സുരേഷ് വര്‍ഗ്ഗീസ് പദ്ധതി വിശദീകരിച്ചു. ന
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുന്ദരം, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സി.വി. വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."