HOME
DETAILS

കലാലയം സാക്ഷിയായി: കൈകോര്‍ത്തത് 24 യുവ മിഥുനങ്ങള്‍

  
backup
March 21, 2018 | 9:40 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0-2

 

പെരിന്തല്‍മണ്ണ: എം.ഇ.എ എന്‍ജിനിയറിങ് കോളജ് ഓഡിറ്റോറിയം ഇന്നലെ സാക്ഷ്യം വഹിച്ചത് മംഗല്യ മാമാങ്കത്തിന്. കോളജ് യൂനിയന്റെ നേതൃത്വത്തിലാണ് മെഹര്‍-18 എന്ന പേരില്‍ സമൂഹ വിവാഹം സംഘടിപ്പിച്ചത്. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി സുമനസുകളുടെ സഹായത്തോടെ ഒരുപറ്റം യുവതീ യുവാക്കള്‍ പുതുജീവിതത്തിലേക്കു നടന്നുകയറി.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഈ കലാലയം സമൂഹ വിവാഹത്തിനു വേദിയാകുന്നത്. പരിപാടി കോളജ് ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 12 യുവതീ യുവാക്കളാണ് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 10 യുവ മിഥുനങ്ങള്‍ക്കാണ് കോളജില്‍ മംഗല്യമൊരുക്കിയിരുന്നത്. ഇതോടെ മൂന്നുവര്‍ഷത്തിനിടെ 22 ജോഡി യുവതീ യുവാക്കള്‍ സമൂഹവിവാഹത്തിലൂടെ ഒന്നായി.
ഓരോ വധുവിനും എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹവസ്ത്രങ്ങളും കോളജ് നല്‍കി. ഹൈന്ദവ ജോഡികളും പ്രമുഖ ഇസ്‌ലാമിക പണ്ഡിതരുടെ അനുഗ്രഹത്തില്‍തന്നെ വിവാഹിതരായി. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുസ്സമദ് സമദാനി, വി. ശശികുമാര്‍ സന്നിഹിതരായി.
സംഗമത്തിന് അധ്യാപകരായ വി.പി ശംസുദ്ദീന്‍, മെഹ്ബൂബലി, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ അനീസ് മുഹമ്മദ്, അസ്ഹറുദ്ദീന്‍, സഹിയാന്‍, ഷാലിഖ് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എതിരാളികളുടെ കൈകളിൽ നിന്നും മത്സരം സ്വന്തമാക്കാനുള്ള കഴിവ് അവനുണ്ട്: രവി ശാസ്ത്രി

Cricket
  •  7 minutes ago
No Image

കെനിയയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന്‌വീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

International
  •  40 minutes ago
No Image

മംസാർ ബീച്ചിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി; പ്രവാസിക്ക് ആദരമൊരുക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി

uae
  •  an hour ago
No Image

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

Football
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  an hour ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  an hour ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

Cricket
  •  2 hours ago
No Image

ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം

Kerala
  •  2 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആറാം സ്ഥാനത്ത് കുവൈത്ത്; ​ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാൻ

Kuwait
  •  2 hours ago

No Image

ആസിഡ് ആക്രമണം വിദ്യാര്‍ഥിനിയുടെ കുടുംബം തയ്യാറാക്കിയ നാടകം, കുറ്റാരോപിതന്റെ ഭാര്യയോടുള്ള പ്രതികാരം; ഡല്‍ഹി ആസിഡ് ആക്രമണക്കേസ് വ്യാജം, പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍ 

National
  •  4 hours ago
No Image

മോന്‍ ത തീവ്രചുഴലിക്കാറ്റായി; ട്രെയിനുകള്‍ റദ്ദാക്കി, വിമാനസര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

National
  •  4 hours ago
No Image

ദുബൈയിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം; ഭക്ഷണം ഇനി പറന്നെത്തും, ആദ്യ റൂട്ട് നാദ് അൽ ഷെബ ഏരിയയിൽ

uae
  •  5 hours ago
No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  5 hours ago