HOME
DETAILS

ശക്തികുളങ്ങര ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18-കാരൻ മരിച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതികൾക്കായി വലവീശി പൊലിസ്

  
March 05, 2026 | 3:52 AM


കൊല്ലം: ശക്തികുളങ്ങര ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18-കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്നാണ് അന്ത്യം.

സംഭവം ഇങ്ങനെ;

കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് നേരെ ക്രൂരമായ മർദ്ദനമുണ്ടായത്. അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ അക്രമത്തിന് പിന്നിലെന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.

അന്വേഷണം ഊർജ്ജിതം

കേസ് അന്വേഷണത്തിനായി കൊല്ലം സിറ്റി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു.ശക്തികുളങ്ങര എസ്.എച്ച്.ഒ പ്രസാദ് എം.ആറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.കൊല്ലം എ.സി.പി രാജേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.കേസിൽ രണ്ട് പ്രതികളെ ഇതിനോടകം പൊലിസ് പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ നേരിട്ട് പങ്കുള്ള നാല് പ്രതികൾ കൂടി ഒളിവിൽ കഴിയുകയാണ്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 ഉത്സവപ്പറമ്പുകളിലെ അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി. ഹരികൃഷ്ണന്റെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  11 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  11 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  11 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  11 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  11 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  11 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  11 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  11 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  11 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  11 days ago