HOME
DETAILS

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

  
Web Desk
March 05, 2026 | 7:57 AM

iran claims 500 us soldiers killed in five days of war

തെഹ്‌റാന്‍: യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഇറാന്‍. ആറ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന അമേരിക്കയുടെ വാദത്തിനിടെയാണ് ഇറാന്‍ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി കണക്കുമായി രംഗത്ത് വന്നിരിക്കുന്നത്. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. യുദ്ധത്തില്‍ പ്രവേശിക്കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനം രൂപപ്പെടുത്താന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അനുവദിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. നെതന്യാഹുവിന്റെ കോമാളിത്തരങ്ങളില്‍  ട്രംപ് വീണുപോയെന്നും ഇറാനുമായുള്ള അന്യായമായ ഒരു യുദ്ധത്തിലേക്ക് അദ്ദേഹം അമേരിക്കന്‍ ജനതയെ വലിച്ചിഴയ്ക്കുകയാണെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ലാരിജാനി

''നെതന്യാഹുവിന്റെ കോമാളിത്തരമായ പ്രവൃത്തികളില്‍ ട്രംപ് ആകൃഷ്ടനായി. അമേരിക്കന്‍ ജനതയെ ഇറാനുമായുള്ള അന്യായമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു,'' ലാരിജാനി എഴുതി.

 

സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ അമേരിക്ക ഇപ്പോള്‍ കണക്കാക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാശനഷ്ടങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 500ലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അമേരിക്കക്കാണോ അതോ ഇസ്‌റാഈലിനാണോ ഇനി മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം കണക്കുകൂട്ടേണ്ടിയിരിക്കുന്നു'- ലാരിജാനി പറഞ്ഞു. കഥ ഇനിയും തുടരും, ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് നിങ്ങള്‍ കനത്ത വില നല്‍കേണ്ടി വരും - എക്‌സിലെ പോസ്റ്റില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അതേസമയം ആറ് യുഎസ് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ഇതില്‍ നാല് പേര്‍ കുവൈത്തിലാണെന്നുമാണ് പെന്റഗണ്‍ അറിയിക്കുന്നത്.

നീണ്ട യുദ്ധത്തിന് ഇറാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ ലാരിജാനി പറഞ്ഞിരുന്നു. നിലവില്‍ ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായ ലാരിജാനി, മുമ്പ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മുതിര്‍ന്ന ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്‌റാഈലും തീര്‍ത്തും ഏകപക്ഷീയമായ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഈ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തെക്കന്‍ ഇറാനിയന്‍ നഗരമായ മിനാബില്‍ സ്‌കൂളിലന് നേരെ നടത്തിയ ആക്രമണത്തില്‍ 165 പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. അതും പ്രൈമറി വിദ്യാര്‍ഥികള്‍. അതേസമയം, യു.എസിന്റേയും ഇസ്‌റാഈലിന്റേയും സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണികളും ലക്ഷ്യമിട്ടാണ് ഇറാന്‍ തിരിച്ചടിക്കുന്നത്. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. 

അതിനിടെ ചര്‍ച്ചകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
'അമേരിക്കന്‍-സയണിസ്റ്റ് സൈനിക ആക്രമണം' തെഹ്റാനെ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലെത്തിച്ചു - ലാരിജാനി പറഞ്ഞു.

അതേസമയം, സംഘര്‍ഷം നിയന്ത്രിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. മധ്യസ്ഥ ശ്രമങ്ങളിളുടെ ഭാഗമായി മിഡില്‍ ഈസ്റ്റിലേക്ക് ഒരു പ്രത്യേക ദൂതനെ അയയ്ക്കുമെന്ന് ചൈന ബുധനാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി സൗദി, എമിറാത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു, നയതന്ത്രത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും യുദ്ധസമയത്ത് സാധാരണക്കാരെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

 

iran has claimed that 500 us soldiers were killed within five days of the war, contradicting the united states statement that only six soldiers died. the claim was made by supreme national security council secretary ali larijani.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  12 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  12 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  12 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  12 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  12 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  13 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  13 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  13 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  13 days ago