HOME
DETAILS

ട്രംപിന്റെ 'യുദ്ധക്കൊതി'ക്ക് സെനറ്റിന്റെ പിന്തുണ; ഇറാന് മേലുള്ള ആക്രമണത്തിനെതിരായ പ്രമേയം തള്ളി

  
Web Desk
March 05, 2026 | 4:07 AM

us senate backs trumpd on iran resolution fails

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് സെനറ്റിന്റേയും പിന്തുണ. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് സെനറ്റില്‍ കൊണ്ടുവന്ന ഉഭയകക്ഷി പ്രമേയം പരാജയപ്പെട്ടു. 47-52 എന്ന നിലയിലായിരുന്നു വോട്ടെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നിച്ച് പ്രസിഡന്റിനെ പിന്തുണച്ചതാണ് പ്രമേയം തള്ളപ്പെടാന്‍ കാരണം.

 കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനില്‍ സൈനിക നടപടി തുടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. ഇസ്‌റാഈലിനൊപ്പം ഒരു യുദ്ധം ആരംഭിച്ചു കൊണ്ട് ട്രംപ് തന്റെ ഭരണഘടനാ അധികാരം ലംഘിച്ചുവെന്ന് പ്രമേയത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അമേരിക്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ II പ്രകാരം, ഭീഷണി ഉണ്ടാകുമ്പോള്‍ സ്വയം പ്രതിരോധത്തിന് എന്ന നിലക്ക് മാത്രമേ പ്രസിഡന്റിന് ആക്രമണം നടത്താന്‍ അധികാരമുള്ളൂ. അതേസമയം, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണ്. ട്രംപ് ഈ അധികാരം മറികടന്നു എന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ആക്രമണ ഭീഷണി ഉണ്ടായിരുന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് സെനറ്റര്‍ ടിം കെയ്ന്‍ ചൂണ്ടിക്കാട്ടി. ഒരു സൈനികനും ഈ ആക്രമണം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് ഭരണകൂടം വ്യക്തമായ വിശദീകരണം നല്‍കുന്നില്ലെന്ന് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികളെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. തങ്ങളുടെ നീക്കത്തിന് ന്യായീകരണങ്ങളുടെ ഒരു പരമ്പര തന്നെ റപ്പബ്ലിക്കന്‍സ് അവതരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ തകര്‍ന്ന ആണവ പദ്ധതി ഇറാന്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. അമേരിക്കയെ അക്രമിക്കാന്‍ ഇറാന്‍ ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കുന്നുണ്ടെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെയിംസ് റിഷ് ആരോപിച്ചു. ഇസ്‌റാഈലിനെ ഇറാന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അത് തടയാനാണ് സൈനിക നീക്കം നടത്തിയതെന്നുമാണ് ഇവര്‍ നിരത്തുന്ന മറ്റൊരു വാദം.  

ഈ അവകാശവാദങ്ങള്‍ക്ക് അടിവരയിടുന്നതിനായി, 1979 ലെ വിപ്ലവം മുതലുള്ള ഇറാന്റെ മുഴുവന്‍ സൈനിക, ആണവോര്‍ജ്ജ പദ്ധതികളെയും യു.എസിന് ഉടനടി ഭീഷണിയായി ചിത്രീകരിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചത്. 
ഇറാനില്‍ നിന്നുള്ള കഴിഞ്ഞ 47 വര്‍ഷത്തെ കപ്പല്‍ച്ചാടി ആക്രമണം പ്രസിഡന്റിന്റെ സൈനിക നടപടിയെ ന്യായീകരിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍മാര്‍ വാദിച്ചു. 

പാര്‍ട്ടി നിലപാടിന് അനുസരിച്ചാണ് ഭൂരിഭാഗം അംഗങ്ങളും വോട്ട് ചെയ്തത്. എന്നാല്‍ രണ്ട് സെനറ്റര്‍മാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി വോട്ട് ചെയ്തു. ജോണ്‍ ഫെറ്റര്‍മാന്‍ (ഡെമോക്രാറ്റ്) പ്രമേയത്തെ എതിര്‍ത്തപ്പോള്‍ റാന്‍ഡ് പോള്‍ (റിപ്പബ്ലിക്കന്‍) പ്രമേയത്തെ അനുകൂലിച്ചു.

the us senate has rejected a bipartisan resolution aimed at limiting president donald trump’s military action against iran, with republicans backing the president in a 47–52 vote.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  3 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  3 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  3 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  3 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  3 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  3 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് പ്രതിപക്ഷ നേതാവിന്റെ ഹൃദയാഭിവാദ്യം

Kerala
  •  3 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  3 days ago