HOME
DETAILS

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം: കോമരത്തിന്റെ വാൾ ഉപയോഗിച്ച് ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

  
March 05, 2026 | 4:17 AM

thamarassery temple festival violence 6 injured including women

കോഴിക്കോട്: താമരശ്ശേരി ചാലക്കരയിൽ ക്ഷേത്രോത്സവത്തിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം രൂക്ഷമായ ആക്രമണത്തിൽ കലാശിച്ചു. കാവിലെ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. അക്രമിസംഘം കോമരത്തിന്റെ വാൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പിടിച്ചുമാറ്റാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങൾ

ചാലക്കര ഇരട്ടക്കുളങ്ങരയിൽ ബുധനാഴ്ച രാത്രി 7:30-ഓടെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിൽ ഉത്സവം സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതിനിടെ ഒരു വിഭാഗം പുറത്തുനിന്നും ആളുകളെ എത്തിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. അക്രമിസംഘം കാവിലെ കോമരത്തിന്റെ വാൾ കൈക്കലാക്കി വെട്ടുകയായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റത് കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) ഇവർക്ക് വയറിനാണ് വെട്ടേറ്റത്.വിനോദ് (49) കൃഷ്ണൻകുട്ടിയുടെ ബന്ധുവായ ഇദ്ദേഹത്തിന് തലയ്ക്കാണ് പരിക്കേറ്റത്.സംഘർഷം തടയാൻ ശ്രമിച്ച ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും പരിക്കേറ്റു.

പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായും പ്രവേശിപ്പിക്കപ്പെട്ടു. സംഭവത്തിൽ താമരശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തിയ അക്രമിസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  a day ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  a day ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  a day ago
No Image

വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്ഥാനാര്‍ഥികളും; അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  a day ago
No Image

ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞുവെന്ന വിലയിരുത്തലിൽ യു.ഡി.എഫ്

Kerala
  •  a day ago
No Image

ശ്രീനന്ദയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  a day ago
No Image

കാഞ്ഞങ്ങാട്-കാസർകോട് ദേശീയപാതയിൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിരോധനം

Kerala
  •  a day ago
No Image

ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ഭൂമിയിലെത്തി; ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി

International
  •  2 days ago
No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  2 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  2 days ago


No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  2 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  2 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  2 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago