HOME
DETAILS

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

  
March 05, 2026 | 6:50 AM

PK Sasi at the convention of CPIM rebels in Palakkad

പാലക്കാട്: സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പി.കെ ശശി.പാലക്കാട്ടെ സിപിഎം വിമത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ ശശി. തങ്ങളെ പാര്‍ട്ടി ഇൗ നിലയിലേക്ക് എത്തിച്ചകതാണെന്നും ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷനാണെന്നും ശശി സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേയും ആഞ്ഞടിച്ചു. 

ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

പികെ ശശി യുഡിഎഫില്‍ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ഗുരുതര പരാതികളെ തുടര്‍ന്ന് 2021ല്‍ സിപിഎം തന്നെ പികെ ശശിയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തില്‍, അന്ന് പികെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവര്‍, വോട്ട് ചോദിച്ച് ഇറങ്ങുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിൽ മന്തിക്കട ഉടമ അറസ്റ്റിൽ

Kerala
  •  3 days ago
No Image

'റൺ ഫോർ ദി നേഷൻ' ഓട്ടമത്സരവും അറ്റക്കുറ്റപ്പണിയും; അബുദബിയിൽ തിങ്കളാഴ്ച വരെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

uae
  •  3 days ago
No Image

'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു'; ട്രംപിന്റെ 'സൗജന്യ എണ്ണ' വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ

International
  •  3 days ago
No Image

'സൈറൺ കേട്ടിട്ടും മാറാത്തതെന്ത്?'; 5 പേരെ ഥാർ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ, പിന്നാലെ ഭീഷണി

National
  •  3 days ago
No Image

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  3 days ago
No Image

'യുദ്ധം ഉടന്‍ അവസാനിക്കും, ഇറാനുമായി ഉടന്‍ ചര്‍ച്ച' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  3 days ago
No Image

ടി20 ലോകകപ്പിൽ വാതുവെയ്പ്പ്? കാനഡയ്‌ക്കെതിരെ ഐസിസി അന്വേഷണം; നായകന്റെ ആ 'വിവാദ ഓവർ' കുടുക്കായേക്കും

Cricket
  •  3 days ago
No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  3 days ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  3 days ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  3 days ago