സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനപ്രദക്ഷിണം
തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി എം.ജി റോഡില്‍ ശയനപ്രദക്ഷിണം നടത്തി.
സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ശയനപ്രദക്ഷിണം. വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുപതോളം യുവതീ യുവാക്കളാണ് ശയന പ്രദക്ഷിണം നടത്തിയത്. ഇതില്‍ 10യുവതികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2015 മാര്‍ച്ച് 31ന് നിലവില്‍ വന്ന ലിസ്റ്റിന്റെ കാലാവധി ഈ മാസം 31ഓടെ അവസാനിക്കാനിരിക്കെയാണ് 16 ദിവസമായി ഉദ്യോഗാര്‍ഥികള്‍ സമരം നടത്തിവരുന്നത്. നഷ്ടപ്പെട്ട 1691 ഒഴിവുകള്‍ നികത്തുകയോ കാലാവധി നീട്ടി നല്‍കുകയോ വേണമെന്നാണ് സമരക്കാരുടെ പ്രധാനാവശ്യം.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആള്‍ കേരള എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച ഒരാളെ ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."