വടക്ക്-കിഴക്കന്‍ സംസ്ഥാന യുവജന സമ്പര്‍ക്ക പരിപാടി ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര, യുവജന കായികമന്ത്രാലയങ്ങളുടെ സഹകരണത്തോടെ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ 250 യുവതീ, യുവാക്കളെ പങ്കെടുപ്പിച്ച് ഇന്ന് മുതല്‍ 26 വരെ യുവജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു.
ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറം, സിക്കിം, നാഗാലാന്‍ഡ്, ത്രിപുര, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ യുവജനങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് നെഹ്‌റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കനകക്കുന്ന് കൊട്ടാരത്തില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ പി. സദാശിവം യുവജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, ഐ.ബി സതീഷ് സംസാരിക്കും. തുടര്‍ന്ന് യുവജനസംഘം വിശിഷ്ടാതിഥികള്‍ക്കൊപ്പം യുവജനങ്ങള്‍ സൗഹാര്‍ദത്തിന്' എന്ന സന്ദേശമുണര്‍ത്തി ബലൂണ്‍ പറത്തും.
ചടങ്ങില്‍ വച്ച് മികച്ച സന്നദ്ധ സംഘടനകള്‍ക്കുള്ള പുരസ്‌കാരം ഗവര്‍ണര്‍ വിതരണം ചെയ്യും. 11.30ന് നടക്കുന്ന യുവജന സമ്പര്‍ക്ക പരിപാടിയില്‍ നെടുമങ്ങാട് ഗവ. കോളജിലെ 100 എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘത്തോടൊപ്പം അണിചേരും. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, സംസ്ഥാന കായികവകുപ്പ് ഡയറക്ടര്‍ സഞ്ജയ്കുമാര്‍, യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോം, എന്‍.എസ്.എസ് റീജിയനല്‍ ഡയറക്ടര്‍ സജിത്ത് ബാബു, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി കണ്ണന്‍ പങ്കെടുക്കും.
22ന് കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചലില്‍ നീര്‍ത്തട പദ്ധതി പ്രദേശങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉണ്ടാകും. വൈകിട്ട് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. 23, 24 തീയതികളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചര്‍ച്ച ക്ലാസുകളും നടത്തും. 25ന് സംഘം വേളി, കഴക്കൂട്ടം, അണ്ടൂര്‍ക്കോണം തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. 26ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവജനങ്ങള്‍ക്കായി നെല്ലിമൂട്ടില്‍ വിവിധ കേരളീയ കലാരൂപങ്ങള്‍ ഒരുക്കും. 27ന് പരിപാടി അവസാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ല യൂത്ത് കോഡിനേറ്റര്‍ അലിസാബ്രിന്‍, പ്രോജക്ട് ഓഫിസര്‍ രാജീവ് രാമചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."