അഴിമതിക്കാര്‍ക്ക് മുന്നറിപ്പുമായി പിണറായി
തിരുവനന്തപുരം: അഴിമതിക്കാരോടു തന്റെ സര്‍ക്കാരിനു വിട്ടുവീഴചയില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതിക്ക് പുത്തന്‍രീതികള്‍ കണ്ടുപിടിക്കുന്നവര്‍ ഉണ്ടാകാം. അത്തരക്കാരോടു ഒന്നേ പറയാനുള്ളൂ, കുടുംബത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴയശീലം വച്ചു പുതിയകാലത്തു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കരുത്. പഴയശീലം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് എല്ലാ തലങ്ങളിലുമുള്ള അത്തക്കാരോടു പറയാനുള്ളതെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലയിലെ എം.എല്‍.എ മാര്‍ക്കും നല്കിയ പൗരസ്വീകരണത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
എവിടെയെങ്കിലും പഴയനില ആവര്‍ത്തിക്കുന്നതു കൊണ്ടാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ എല്ലാപേര്‍ക്കും അധികാരമുണ്ട്. അവിടങ്ങളില്‍ കര്‍ശന പരിശോധനകളും നടപടികളും ഉണ്ടാകും. അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ അഴിമതി സാര്‍വത്രികമായി. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചു അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. നാടിന്റെ നന്മയും അഭിവൃദ്ധിയുമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്, സി.രവീന്ദ്രനാഥ്, ഇ.ചന്ദ്രശേഖരന്, വി.എസ് സുനില്‍കുമാര്‍, എ.കെ.ശശീന്ദ്രന് , ജില്ലയിലെ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."