വികസനത്തിന്റെ പേരില്‍ വയല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്
കല്‍പ്പറ്റ: കീഴാറ്റൂരില്‍ നെല്‍വയല്‍ സംരക്ഷിക്കുന്നതിന് വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനും 25ന് നടത്തുന്ന കീഴാറ്റൂര്‍ മാര്‍ച്ചിനും ഐക്യദാര്‍ഢ്യം പ്രാഖ്യാപിച്ച് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി 24ന് വയനാട്ടില്‍ നിന്ന് കീഴാറ്റുരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിന് കല്‍പ്പറ്റയില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ സുലോചന രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.അന്നം തരുന്ന നെല്‍ വയലിന് വേണ്ടി മണ്ണിലദ്ധ്വാനിച്ചുണ്ടാക്കുന്ന, കാര്‍ഷിക വിളകള്‍ക്ക് വേണ്ടി, നാടിന്റെ വിശപ്പ് മാറ്റുന്ന കര്‍ഷക വര്‍ഗത്തിന്റെ മൗലിക അവകാശത്തിന് വേണ്ടി ഐതിഹാസികമായ സമരം ചെയ്ത മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വര്‍ഗ ബോധത്തോടെ കീഴാറ്റൂരിലെ കര്‍ഷകരുടെ സമരത്തെയും സര്‍ക്കാര്‍ കാണണം.
പരിസ്ഥിതിയെ നശിപ്പിക്കുന്ന ഖനന നിയമങ്ങള്‍ക്കും നിയമവിരുദ്ധമായ മരം വെട്ടിനും വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്ന വികസന അജന്‍ഡകള്‍ക്കും എതിരേ പ്രതികരിക്കേണ്ടത് എല്ലാവരുടെയും കടമയാണന്ന് ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിന്റെ മുഖ്യ മന്ത്രി നിയമസഭയില്‍ പോലും നുണ പറയുകയാണന്ന് ഇവര്‍ ആരോപിച്ചു. കെ.വി പ്രകാശന്‍, പി.ടി പ്രമോദ്, ബഷീര്‍ ആനന്ദ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."