മൂവാറ്റുപുഴ ടൗണില്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരേ നഗരസഭ നടപടിക്കൊരുങ്ങുന്നു
മൂവാറ്റുപുഴ: ടൗണില്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരേ നഗരസഭ നടപടിക്കൊരുങ്ങുന്നു. മൂവാറ്റുപുഴ ടൗണില്‍ കാല്‍നട യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച് വിവിധ സംഘടനകളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
മൂവാറ്റുപുഴ നഗരത്തിലെ പി.ഒ.ജംഗ്ഷന്‍, കച്ചേരിത്താഴം, നഹ്‌റുപാര്‍ക്ക്, വെള്ളൂര്‍കുന്നം സിഗ്‌നല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് റോഡിലെ നടപ്പാതകളും, സിഗ്‌നല്‍ ലൈറ്റുകളും കൈയേറി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ നഗരസഭയുടെ അനുമതി വേണമെന്നിരിക്കെ നിയമം കാറ്റില്‍ പറത്തിയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളൂര്‍കുന്നം സിഗ്‌നല്‍ ജഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് മറച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് ഏറെ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.
എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ തെളിയുന്നത് കാണാന്‍ കഴിയാത്ത രീതിയിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധ മുയര്‍ന്നതിനെ തുടര്‍ന്ന് രാത്രിയിലാരോ ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റുകയായിരുന്നു.
നഗരസഭയുടെ അനുമതിയില്ലാതെ മീഡിയനുകളിലും ഫുട്പാത്തുകളിലും, സിഗ്‌നലുകളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും,ഹോര്‍ഡിംഗുകളും ഈമാസം 22മുതല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
അല്ലാത്ത പക്ഷം 23മുതല്‍ ചട്ടവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങുകളും ബാനറുകളും നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതാണന്ന് ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."