HOME
DETAILS

ആര്‍.ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചു; നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി

  
backup
March 22, 2018 | 3:56 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

 

ആലപ്പുഴ: നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനൊപ്പം ആര്‍.ഒ. പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലച്ചു. നഗരത്തിലെ വഴിച്ചേരി, റെയില്‍വേ , സ്‌റ്റേഷന്‍, കൊമ്മാടി, കോണ്‍വെന്റ് സ്‌ക്വയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുളള പ്ലാന്റുകളാണ് തകരാറിലായത്.
പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളില്‍ ചിലവയില്‍നിന്നും എത്തുന്ന വെളളത്തിന് കുടത്ത ചളിമണം ഉണ്ടാകുന്നുണ്ട്. പഴവങ്ങാടിയില്‍ സ്ഥാപിച്ചിട്ടുളള പ്ലാന്റില്‍നിന്നും എത്തുന്ന ജലത്തിലാണ് ഏറയും ദുര്‍ഗന്ധം ഉണ്ടാകുന്നത്. പ്ലാന്റആര്‍.ഒ. പ്ലാന്റുകള്‍ക്ക് അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജലവിഭവ വകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നതാണ് കടുത്ത കുടിവെളള ക്ഷാമത്തിന് കാരണമായത്.
ആര്‍.ഒ പ്ലാന്റുകളുടെ അറ്റകുറ്റപണികള്‍ക്ക് നഗരസഭ അനുവദിച്ച് തുകപോലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ വേണ്ടെന്നുവച്ചാണ് നാട്ടുക്കാരോട് പക തീര്‍ത്തത്.
നഗരവാസികള്‍ക്ക് ശുദ്ധജലം നല്‍കാന്‍ പതിനാലോളം ആര്‍.ഒ. പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുളളത്. എന്നാല്‍ ഭൂരിഭാഗം പ്ലാന്റുകളും ഇപ്പോള്‍ തകരാറിലാണ്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പേര് പറഞ്ഞാണ് വാട്ടര്‍ അതോറിറ്റി ആര്‍.ഒ. പ്ലാന്റുകളെ തഴഞ്ഞത്.
പദ്ധതി നടപ്പിലായപ്പോള്‍ ആര്‍.ഒ. പ്ലാന്റുകള്‍ ആവശ്യമില്ലെന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ വാദം. എന്നാല്‍ കുടിവെള്ള പദ്ധതി ഉദ്ദേശിച്ച ഫലം കാണാതാ വന്നതോടെ ജനം ആര്‍.ഒ. പ്ലാന്റുകള്‍ക്കായി മുറവിളി ഉയര്‍ത്തിരിക്കുകയാണ്.
പ്ലാന്റുകളുടെ അറ്റകുറ്റപ്പണിക്കായി 15 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരുന്നത്. ഈ ഫണ്ട് വാങ്ങാന്‍പോലും വാട്ടര്‍ അതോറിറ്റി തയാറായില്ല. ആര്‍.ഒ. പ്ലാന്റ് അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ആവശ്യമായി വരുമെന്ന് അറിയിച്ചതനുസരിച്ചാണ് നഗരസഭ ഫണ്ട് വകയിരുത്തിയത്.
നിലവില്‍ തകരാറിലാവുന്ന ആര്‍.ഒ പ്ലാന്റുകള്‍ നന്നാക്കാതെ എന്നന്നേയ്ക്കുമായി പൂട്ടിയിടുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  a month ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  a month ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  a month ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a month ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  a month ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  a month ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  a month ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  a month ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  a month ago