ക്ഷയരോഗ വിമുക്ത കേരളത്തിനായി ആരോഗ്യവകുപ്പും സോഷ്യല്‍ വര്‍ക്കേഴ്‌സും കൈകോര്‍ക്കുന്നു
കോട്ടയം: ക്ഷയരോഗ വിമുക്ത കേരളത്തിനായി ആരോഗ്യവകുപ്പും പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സും കൈകോര്‍ക്കുന്നു.ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിനവും അന്താരാഷ്ട്ര സോഷ്യല്‍വര്‍ക്ക് ദിനവും സംയുക്തമായി 24ന് കോട്ടയത്ത് ആചരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സെമിനാറുകളും, ജില്ലാ തലപൊതുസമ്മേളനവും, സാമൂഹ്യ ഇടപെടലുകളുടെ അവതരണവും ഉണ്ടായിരിക്കും. 'ആവശ്യമുണ്ട് നിങ്ങളിലെ നേതാവിനെ, ക്ഷയരോഗ മുക്ത കേരളത്തിനായി' എന്ന ലക്ഷ്യത്തിലാണ് കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 10.15-ന് നടക്കുന്ന ജില്ലാതല പൊതുസമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനാകും.
ഉച്ചകഴിഞ്ഞ് 3-ന് കലക്‌ട്രേറ്റില്‍ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക് . ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുനക്കരമൈതാനത്ത് സന്ദേശയാത്രയുടെ സമാപനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് കോളേജുകളുടെ തെരുവ് നാടകവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ജില്ലയിലെ സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തനരംഗത്തെ സംഘടനകളും, സ്ഥാപനങ്ങളും, പൊതുജനങ്ങളും പങ്കെടുക്കുന്ന ദിനാചരണ പരിപാടികള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തുക എന്നും സംഘാടകര്‍ അറിയിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, കോട്ടയം ജില്ലാ റ്റി.ബി. ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, കോട്ടയം ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ഗഅജട ജന. സെക്രട്ടറി ഡോ.ഐപ്പ് വര്‍ഗ്ഗീസ്, ഗഅജട കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് സജോ ജോയി, ഗഅജട കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി ജെയ്‌സണ്‍ ഫിലിപ്പ് ആലപ്പാട്ട്, ജില്ലാ റ്റി.ബി. ഓഫീസ് സ്റ്റാറ്റിസ്റ്റിക് അസി. പ്രദീപ് റ്റി.കെ. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."