ഫാറൂഖ് കോളജിനെയും യൂത്ത് ലീഗിനെയും പ്രതിക്കൂട്ടിലാക്കി ഐ.എസ്.എം നേതാവിന്റെ പ്രതികരണം
കോഴിക്കോട്: ഫാറൂഖ് കോളജിലെ വസ്ത്ര വിവാദത്തില്‍ മുജാഹിദ് പ്രവര്‍ത്തകനായ ജൗഹര്‍ മാസ്റ്റര്‍ക്കെതിരെയുള്ള ആസൂത്രിത കടന്നാക്രമണത്തെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് സ്വലാഹിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
കേരളത്തിലെ ഏറെക്കുറെ മുസ്‌ലിം സമുദായാംഗങ്ങളും സംഘടനകളും അധ്യാപകന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൂടെ നില്‍ക്കുമ്പോഴാണ് വിഷയത്തെ നിസാരവല്‍ക്കരിച്ചു കൊണ്ട് മുജാഹിദ് നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
മുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലെ വിസ്ഡം ഗ്രൂപ്പുകാരനാണ് ഈ വിവാദത്തിലെ നായകനായ അധ്യാപകന്‍. ഈ അവസരം വിസ്ഡം ഗ്രൂപ്പിനെതിരെയുള്ള ആയുധമായി ഉപയോഗപ്പെടുത്താനുള്ള ഔദ്യോഗിക മുജാഹിദ് വിഭാഗത്തിന്റെ നീക്കമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇതോടൊപ്പം മുസ്‌ലിം യൂത്ത് ലീഗിനെയും എം.എസ്.എഫിനെയും പ്രതിക്കൂട്ടിലാക്കാനും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ഇദ്ദേഹം പ്രതികരണത്തില്‍ നടത്തുന്നുണ്ട്.
യൂത്ത് ലീഗിലും എം.എസ്.എഫിലും സങ്കുചിത മൊയില്യാര്‍ വീക്ഷണം അടിച്ചു കയറ്റാനുള്ള കുതന്ത്രം നടക്കുകയാണെന്ന് ആരോപിച്ച ശേഷം സ്വലാഹി എഴുതുന്നു.
' പെണ്ണ് പ്രസംഗിക്കരുത്. വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ജുമുഅ ദിവസം ജുമുഅയും ഖുതുബയും പാടില്ല. മുത്തലാഖിനെപ്പറ്റി മിണ്ടരുത്. ആത്മീയ തട്ടിപ്പുകള്‍ മൂടിവെക്കണം..... ഇങ്ങനെയൊക്കെ ആയാല്‍ യൂത്ത് ഉഷാര്‍ ! പൗരോഹിത്യത്തിന്റെ ഇരുട്ടറകളില്‍ നിന്ന് മുസ്ലിം ചെറുപ്പത്തെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് ആപല്‍ക്കരമാണ്..... ഏതായാലും മുസ്‌ല്യാക്കന്‍മാര്‍ ചിന്തിക്കുന്ന നിലവാരത്തിലല്ല യൂത്ത് ലീഗും എം.എസ്.എഫും. ഒന്നും ചിന്തിക്കുന്നത്.നല്ല നേതൃത്വം അതിനുണ്ട്.ഒരു കാറ്റും വെളിച്ചവും കുട്ടികള്‍ക്ക് ലഭിക്കട്ടെ '.
ഭൂരിഭാഗം സുന്നികള്‍ അണിനിരന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പോസ്റ്റില്‍ ഉടനീളം ശ്രമിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അധ്യാപകന് അനുകൂലമായി ഒരു വാക്കു പോലും കുറിപ്പിലില്ല.
എന്നാല്‍ സ്വലാഹിയുടെ പോസ്റ്റിനെതിരെ മുജാഹിദ് പ്രവര്‍ത്തകരില്‍നിന്നുതന്നെ രൂക്ഷമായ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഈ എതിര്‍ പ്രതികരണങ്ങള്‍ക്കെതിരെ സ്വലാഹി ഇട്ട മറുപടിയില്‍ ഫാറൂഖ് കോളജിനോടനുബന്ധിച്ച് ആത്മീയ കൂട്ടായ്മകള്‍ രൂപപ്പെടുന്നതില്‍ ആശങ്കപ്പെടുന്നതോടൊപ്പം കോളജ് നടത്തിപ്പുകാര്‍ക്കെതിരെ ചില ഒളിയമ്പുകള്‍ എയ്യുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."