HOME
DETAILS

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

  
October 25, 2024 | 6:20 AM

Air Expo Abu Dhabi 2024 November 19-21

അബൂദബി വ്യോമയാന മേഖലയുടെ ഭാവി ചര്‍ച്ച ചെയ്യുന്ന എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 21 വരെ നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) നടക്കും. വ്യോമയാന മേഖലയില്‍ സ്ത്രീകള്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനുള്ള ദ് വിമന്‍ ഇന്‍ ഏവിയേഷന്‍ മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ്, വരും ദശകത്തില്‍ യുഎഇ വ്യോമയാന മേഖലയുടെ വളര്‍ച്ച അഭിസംബോധന ചെയ്യുന്ന മിഡില്‍ ഈസ്റ്റ് ഏവിയേഷന്‍ കരിയര്‍ സോണ്‍ തുടങ്ങി ഒട്ടേറെ പുതിയ സെഷനുകളാകും എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണങ്ങള്‍. 20,000ത്തിലേറെ പ്രഫഷനലുകളും, ഇതിനുപുറമെ 40ലേറെ ഫ്‌ലൈറ്റ് ട്രെയിനിങ് സ്‌കൂളുകളും പരിപാടിയില്‍ പങ്കെടുക്കും. അതേസമയം ഇത് വ്യോമയാന മേഖലയിലെ അവസരങ്ങള്‍ മനസ്സിലാക്കാനും വെല്ലുവിളികള്‍ പരിഹരിക്കാനുമുള്ള മികച്ച അവസരമാണ്. ഗ്രൗണ്ട് ഓപ്പറേഷനുകള്‍ മുതല്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും ചര്‍ച്ച ചെയ്യാവുന്ന വേദി ഈ രംഗത്തുള്ളവര്‍ക്ക് ഏറെ മുതല്‍ക്കൂട്ടാകും.

എയര്‍ എക്‌സ്‌പോ അബൂദബിയില്‍ സിവില്‍ ഏവിയേഷന്‍, എയ്‌റോസ്‌പേസ്, വ്യോമയാന സുരക്ഷ, പരിശീലനം, വിമാന അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളില്‍ വമ്പന്‍ കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് എയര്‍ക്രാഫ്റ്റ്, അര്‍ബന്‍ എയര്‍ മൊബിലിറ്റി, ഓട്ടോണമസ് ഫ്‌ലൈയിങ് സിസ്റ്റം തുടങ്ങി വിപ്ലവകരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന എയ്‌റോസ്‌പേസ് സാങ്കേതികവിദ്യ, മൊബിലിറ്റി സൊല്യൂഷനുകള്‍, നിര്‍മിത ബുദ്ധി എന്നി വിഷയങ്ങളിലെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ശില്‍പശാലകളും എക്‌സ്‌പോയിലുണ്ടാകും.  

അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ്, ഇത്തിഹാദ് എയര്‍വേയ്‌സ്, അഡ്‌നോക് ഏവിയേഷന്‍ സര്‍വീസസ്, ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വീസസ്, സനദ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്.

Get ready for Air Expo Abu Dhabi, a premier aviation event in the Middle East, from November 19-21, 2024. Witness stunning air displays, explore cutting-edge aerospace technology and connect with industry professionals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  4 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  4 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  4 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  4 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  4 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  4 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  4 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  4 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  4 days ago