HOME
DETAILS

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

  
Web Desk
October 25 2024 | 06:10 AM

Thomas K Thomas Denies Bribery Allegations for MLA Defections in Kerala Calls it a Conspiracy

കൊച്ചി: കൂറുമാറാന്‍ എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എം.എല്‍.എ. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശദമായി അന്വേഷിക്കട്ടെയെന്നും തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ വരുന്ന ആരോപണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്‍പത് പേജുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭാഷണം ഇല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിക്കുന്നു. മന്ത്രിസ്ഥാനം വന്നില്ലെങ്കില്‍ ഇത്തരം ആരോപണം വരില്ലായിരുന്നു. തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തത്. ആന്റണി രാജുവിന്റെ അജണ്ട വെളിച്ചത്ത് വരട്ടെ. താനും കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവും ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. കുട്ടനാട്ടില്‍ ആന്റണി രാജുവിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിന്റെ വിഷമം ആയിരിക്കാമെന്നും തോമസ് കെ.തോമസ് പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തും. മഹാരാഷ്ട്രയില്‍ പോലും ലക്ഷങ്ങളാണ് കൂറുമാറ്റത്തിന് വാഗ്ദമാനം ചെയ്യാറെന്നും ആന്റണി രാജു കോടികള്‍ക്കുള്ള അസറ്റില്ലെന്നും തോമസ് കെ തോമസ് പരിഹസിച്ചു. 

തോമസ് കെ. തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  4 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  4 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  4 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  4 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  4 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  4 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  4 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  4 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  4 days ago