താലൂക്ക് ആശുപത്രികളിലെ ഒ.പി നവീകരണത്തിനായി 24.16 കോടി
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രികളിലെ ഒ.പി നവീകരണത്തിനായി 24.16 കോടി രൂപയുടെ ഭരണാനുമതി നല്കി. രോഗീ സൗഹൃദമായ ഒ.പി നവീകരണത്തിനായി 14 താലൂക്ക് ആശുപത്രികള്‍ക്കായി 21.17 കോടി രൂപയും ഇഹെല്‍ത്ത് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന ഏഴ് താലൂക്ക് ആശുപത്രി ഒ.പികളിലെ കംപ്യൂട്ടര്‍വല്‍ക്കരണത്തിനായി 2.99 കോടി രൂപയുമാണ് അനുവദിച്ചത്.
ചിറയിന്‍കീഴ്, കൊട്ടാരക്കര, റാന്നി, ചേര്‍ത്തല, പാമ്പാടി, നെടുങ്കണ്ടം, കോതമംഗലം, ചാവക്കാട്, ഒറ്റപ്പാലം, പൊന്നാനി, ഫറോക്ക്, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, നീലേശ്വരം എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളിലാണ് ഒ.പി നവീകരണത്തിനായി തുക അനുവദിച്ചത്. കൊട്ടാരക്കര, റാന്നി, പാമ്പാടി, ചാവക്കാട്, ഒറ്റപ്പാലം, ഫറോക്ക്, സുല്‍ത്താന്‍ ബത്തേരി എന്നീ താലൂക്ക് ആശുപത്രികളിലാണ് കംപ്യൂട്ടര്‍വല്‍ക്കരണത്തിനായി തുക അനുവദിച്ചത്. ഇതുകൂടാതെ വെള്ളത്തൂവല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊട്ടാരക്കര താലൂക്കാശുപത്രി, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രി എന്നിവയുടെ നവീകരണത്തിനായി അസറ്റ് മെയിന്റനന്‍സ് ഫണ്ടില്‍നിന്ന് 12.12 കോടി രൂപയുടെയും ഭരണാനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."