ഫണ്ട ുകള്‍ അതത് വര്‍ഷം ചെലവഴിക്കണമെന്ന നിര്‍ദേശം സര്‍വകലാശാലകളില്‍ നടപ്പാക്കി
കൊണ്ടോട്ടി: അനുവദിക്കുന്ന ഫണ്ടുകള്‍ അതത് വര്‍ഷംതന്നെ ചെലവഴിക്കണമെന്ന നിര്‍ദേശം സര്‍വകലാശാലകളില്‍ നടപ്പാക്കിയപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു. യൂനിവേഴ്സിറ്റികള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകളില്‍ നാലിലൊന്നും ചെലവഴിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഓരോ സാമ്പത്തിക വര്‍ഷത്തെയും ഫണ്ടുകള്‍ അതത് വര്‍ഷത്തില്‍തന്നെ ചെലവഴിക്കണമെന്ന് ഹയര്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉത്തരവ് നല്‍കിയത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വികസനത്തിനായി 24 കോടി രൂപയാണ് സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇത്തവണ നല്‍കിയത്. എന്നാല്‍, ഇതുവരെ അഞ്ചുകോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
ഇതോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് 19 കോടി നഷ്ടമാകും. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷത്തെ ഏഴര കോടിയും ഇതുവരെ ചെലവഴിച്ചിട്ടില്ല. ബജറ്റ് വിഹിതമായി ലഭിക്കുന്ന ഫണ്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതത് വര്‍ഷംതന്നെ ചെലവഴിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."