കോട്ടയം, പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് 60 കോടി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കോട്ടയം, പാലക്കാട്, കോഴിക്കോട് സ്റ്റേഷനുകള്‍ക്ക് കേന്ദ്ര റെയില്‍ മന്ത്രാലയം 60 കോടി അനുവദിച്ചു. റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പായി പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ അറിയിച്ചു.
ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മൂന്നു സ്റ്റേഷനുകള്‍ക്കും ഇരുപത് കോടി രൂപ വീതം അടിയന്തരമായി ലഭിക്കും. കോട്ടയം, പാലക്കാട് സ്റ്റേഷനുകള്‍ക്ക് കേന്ദ്ര റെയില്‍ മന്ത്രാലയം നേരിട്ടും കോഴിക്കോട് സ്റ്റേഷന് വികസനത്തിനായി പൊതുമേഖലാ സ്ഥാപനം വഴിയുമാണ് തുക ലഭ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."