HOME
DETAILS

നമ്മുടെ തടാകങ്ങള്‍

  
backup
March 23 2018 | 02:03 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%be%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിനായിരിക്കുമെന്ന സത്യത്തെ നാം അറിയുക. കിലോമീറ്ററുകള്‍ താണ്ടി കുഴികളില്‍ നിന്നും അരുവികളില്‍ നിന്നും വെള്ളം ശേഖരിക്കേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ഇതിനായി നമ്മുടെ ജലസ്രോതസുകളെ സംരക്ഷിക്കുക മാത്രമേ പോം വഴിയുള്ളൂ. 

2005 മുതല്‍ 2015 വരെയുള്ള പത്ത് വര്‍ഷം ജീവ ജലത്തിന്റെ സംരക്ഷണ പ്രവര്‍ത്തന ദശകമായാണ് നാം ആചരിച്ചുവരുന്നത്. കേരളത്തിലെ പ്രധാന കായലുകളെ യും ശുദ്ധജല തടാകങ്ങളെയും കുറിച്ചു വായിക്കാം. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയ ജലാശയങ്ങളാണ് കായലുകള്‍ എന്ന് പൊതുവെ പറയാമെങ്കിലും കടലുമായി ബന്ധമില്ലാത്ത ശുദ്ധജല തടാകങ്ങളെ കായലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. കേരളത്തില്‍ 34 കായലുകളാണുള്ളത്. ഇതില്‍ 27എണ്ണം അഴിയോ അല്ലെങ്കില്‍ പൊഴിയോ വഴി കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്കി വരുന്ന ഏഴെണ്ണം ഉള്‍നാടന്‍ ജലാശയങ്ങളാണ്. കായലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രകൃതി ജന്യമോ മനുഷ്യ നിര്‍മിതമോ ആയ കനാലുകളാണ്. ഇവ ഉള്‍നാടന്‍ ജലഗതാഗതത്തിന് ഉപയോഗിക്കുന്നു.
എന്താണ് അഴി: കടലും കായലും തമ്മില്‍ സദാ തൊട്ടു കിടക്കുന്ന ഭാഗം.
എന്താണ് പൊഴി: കടലിനേയും കായലിനേയും
ബന്ധിപ്പിക്കുന്ന മണല്‍തിട്ട.

 

പ്രധാന കായലുകള്‍


വേമ്പനാട്ടുകായല്‍
205 ച.കി.മീറ്റര്‍ വിസ്തൃതിയിലുള്ള വേമ്പനാട്ടു കായലാണ് കേരളത്തിലെ ഏറ്റവും വലിയ കായല്‍. ആലപ്പുഴ മുതല്‍ കൊച്ചിവരെ നീണ്ടുകിടക്കുന്ന ഈ കായലില്‍ ആണ് മീനച്ചില്‍, പമ്പ, മൂവാറ്റുപുഴ എന്നീ നദികള്‍ പതിക്കുന്നത്. പ്രശസ്തമായ തണ്ണീര്‍ മുക്കം ബണ്ട് നിര്‍മിച്ചിരിക്കുന്നതും വേമ്പനാട്ടു കായലിലാണ്.

അഞ്ചുതെങ്ങ് കായല്‍
20 ച.കി.മീ വിസ്തീര്‍ണമുള്ള ഈ കായലിലാണ് വാമനപുരം നദി പതിക്കുന്നത്.

കൊടുങ്ങല്ലൂര്‍ കായല്‍
ചാലക്കുടി പുഴ പതിക്കുന്ന കൊടുങ്ങല്ലൂര്‍ കായല്‍ കൊച്ചിയില്‍ നിന്ന് 25 കി.മീ വടക്കായി നീണ്ടു കിടക്കുന്നു.

ഇടവാ നടയറക്കായലുകള്‍
വര്‍ഷക്കാലത്ത് കടലുമായി യോജിക്കുന്ന ഈ കായല്‍ അഞ്ചുതെങ്ങ് കായലിന് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

അഷ്ടമുടിക്കായല്‍
50 ച.കി.മീ വിസ്തൃതിയിലുള്ള ഈ കായല്‍ കൊല്ലം മുതല്‍ വടക്കോട്ട് എട്ട് ശാഖകളിലായി നീണ്ടു കിടക്കുന്നു.

കായംകുളം കായല്‍
1866 ല്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കമാണ് ഈ കായലിന് ജന്‍മം നല്‍കിയത്. ആലപ്പുഴ കൊല്ലം ജില്ലകളിലായി കടലിന് സമാന്തരമായി കിടക്കുന്ന കായലാണിത്.

വേളിക്കായല്‍
തിരുവനന്തപുരത്തുനിന്ന് അഞ്ച് കി.മീ വടക്കായി സ്ഥി തി ചെയ്യുന്നു. ഇതിന്റെ മനോഹരമായ തീരപ്രദേശങ്ങള്‍ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ബിയ്യം കായല്‍
മലപ്പുറം ജില്ലയിലെ ഈ കായലിനെ പൊന്നാനിക്കനാല്‍ വഴി ഭാരതപ്പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ചാവക്കാട് കായല്‍
ഈ കായലിനെ വെളിയങ്കോട് കായലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതില്‍ നദികള്‍ ഒന്നും പതിക്കുന്നില്ല.

കവ്വായിക്കായല്‍
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കായലിന് കടലിന് അഭിമുഖമായ ഭാഗത്ത് 16.42 ച.കി.മീ വിസ്തീര്‍ണമുണ്ട്. 21 കി.മീ ആണ് ദൈര്‍ഘ്യം. പെരുമ്പപ്പുഴ, കവ്വായിപ്പുഴ, കര്യാങ്കോട് പുഴ, രാമപുരം പുഴ എന്നിവ ഈ കായലിലാണ് പതിക്കുന്നത്.

കോഴിത്തോട്ടം കായല്‍
ഹൗസ് ബോട്ട് യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ കായല്‍ തിരുവനന്തപുരം ജില്ലയില്‍ വേളിക്കായലിനോട് ചേര്‍ന്ന് കടലിന് സമാന്തരമായി കിടക്കുന്ന ചെറിയ കായലാണ്.

 

ശുദ്ധജല തടാകങ്ങള്‍


ശാസ്താംകോട്ട ശുദ്ധജല തടാകം
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ സ്ഥിതി ചെയ്യുന്നു. 3.75 സ്‌ക്വയര്‍ കി.മീ വിസ്തീര്‍ണമുള്ള ഈ തടാകം 'എ'ആകൃതിയിലാണ്.

വെള്ളായണി തടാകം
തിരുവനന്തപുരം ജില്ലയില്‍ തെക്കു മാറി കോവളത്തിനു സമീപത്ത് സ്ഥി തി ചെയ്യുന്ന കായലാണ് വെള്ളായണി കായല്‍. ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീര്‍ണം സര്‍വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റര്‍ ആണ്. ചെറിയ കുന്നുകള്‍ക്കിടയില്‍ ചുറ്റപ്പെട്ട ഈ തടാകം കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണ്. വിസ്തീര്‍ണം 2.29 ചതുരശ്ര കി.മീറ്ററാണ്.

പൂക്കോട് തടാകം
വയനാട് ജില്ലയിലെ കുത്തിടവക എന്ന ഗ്രാമത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബോട്ടിങ് സൗകര്യമുള്ള പൂക്കോട് തടാകം വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

ഏനമാക്കല്‍ തടാകം
തൃശൂര്‍ ജില്ലയിലെ ശുദ്ധജല തടാകമാണിത്. കരുവണ്ണൂര്‍പ്പുഴ ഈ തടാകത്തിലാണ് എത്തിച്ചേരുന്നത്.

മണക്കൊടി തടാകം
ഏനമാക്കല്‍ തടാകവുമായി ബന്ധപ്പെട്ടു കിടക്കുന്ന ശുദ്ധജല തടാകമാണിത്. ഏനമാക്കല്‍ തടാകത്തിനും മണക്കൊടി തടാകത്തിനും കൂടി 65 ച.കി.മീറ്റര്‍ വിസ്തൃതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  42 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago