HOME
DETAILS
MAL
കാര്‍ത്തി ചിദംബരത്തിന് ജാമ്യം
backup
March 23 2018 | 10:03 AM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഐ.എന്‍.എക്സ് മീഡിയ തട്ടിപ്പുകേസിലാണ് ജാമ്യം.
പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത.് 2007ല്‍ ഐ.എന്‍.എക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശ നിക്ഷേപ പ്രമോഷന് ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്. ഇക്കാര്യത്തില്‍ കാര്‍ത്തി ചിദംബരം വഴിവിട്ടു സഹായിച്ചെന്നും കമ്മീഷന് വാങ്ങിയെന്നുമാണ് ആരോപണം.
കേസില്‍ കണ്സള്ട്ടേഷന് ഫീസ് ഐ.എന്‍.എക്സില്‍ നിന്നും കാര്‍ത്തി ചിദംബരം വാങ്ങിയതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കാര്‍ത്തിയുടെയും ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളിലും ഓഫിസുകളിലും സി.ബി.ഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."