കെ.എം.സി.സിക്ക് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ആദരം
മനാമ: ബഹ്‌റൈന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ പ്രവാസികളിലേക്കെത്തിക്കാന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബഹ്‌റൈന്‍ കെ.എം.സി.സിയെ ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയം മൊമെന്റോ നല്‍കി ആദരിച്ചു.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) യാണ് രാജ്യത്തെ പ്രവാസികള്‍ക്കായി നടപ്പില്‍ വരുത്തിയ വിവിധ പദ്ധതികള്‍ പ്രവാസികളിലേക്കെത്തിച്ച് വിജയിപ്പിക്കാന്‍ പരിശ്രമിച്ച കെ.എം.സി.സിയെ കഴിഞ്ഞ ദിവസം ആദരിച്ചത്.
ബഹ്‌റൈനില്‍ പ്രഖ്യാപിച്ച പൊതുമാപ്പ്, പുതിയ വിസ പദ്ധതിയായ ഫ്‌ളെക്‌സി വിസ എന്നിവ അധികൃതര്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ പ്രവാസികളിലേക്കെത്തിക്കാനാവശ്യമായ വിധം വൈവിധ്യമാര്‍ന്ന പ്രചരണ ക്യാമ്പയിനും ഹെല്‍പ് ഡെസ്‌കും രൂപീകരിച്ച് പ്രവര്‍ത്തിച്ചിതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ആദരവ് നല്‍കിയത്.
എല്‍.എം.ആര്‍.എയുടെ സി.ഇ.ഒ ഒസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സിയില്‍ നിന്ന് കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി ജലീലും, ജനറല്‍ സിക്രട്ടറി അസൈനാര്‍ കളത്തിങ്കലും ചേര്‍ന്നാണ് മൊമെന്റോ ഏറ്റുവാങ്ങിയത്.
ബഹ്‌റൈനിലെ പ്രവാസി സംഘടനകളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ കെ.എം.സി.സി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വളരെ അടുക്കും ചിട്ടയോടെയും നടത്തി പദ്ധതികളുടെ വിജയത്തിന് മുതല്‍കൂട്ടായതായും കെ.എം.സി.സിയെ പ്രശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ബഹ്‌റൈനിന്റെ വികസനത്തിന് പ്രവാസികളും പ്രവാസി സംഘടനകളും നടത്തുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നു. ഫ്‌ളെക്‌സി വിസ പദ്ധതി ഐക്യരാഷ്ട്ര സഭയുടെ പ്രശംസക്ക് പോലും പ്രേരകമായിരിക്കുകയാണ്. തുടര്‍ന്നും രാജ്യസേവനത്തിന് അതുല്യമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കെ.എം.സി.സിക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.എം.സി.സി വൈസ് പ്രസിഡന്റും, എല്‍.എം.ആര്‍.എ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററുമായ ഷാഫി പറക്കട്ടയെയും മൊമെന്റോ നല്‍കി ആദരിച്ചു. ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഒസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനിലുടനീളം കെ.എം.സി.സി ജില്ലാ/ഏരിയ കമ്മിറ്റികള്‍ മുഖേനെ പൊതുമാപ്പ്, ഫ്‌ളെക്‌സി വിസ എന്നിവയെ കുറിച്ച് വിപുലമായ ബോധവത്കരണങ്ങളാണ് സംഘടന നടത്തിയിരുന്നത്.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, സിക്രട്ടറി കെ.കെ സി മുനീര്‍, എല്‍.എം.ആര്‍.എ പ്രതിനിധികള്‍ എന്നിവരും സംഘടനയെ അനുമോദിക്കാന്‍ എത്തിയിരുന്നു.
ആംനെസ്റ്റിയുടെ വേളയിലും ഫ്‌ളെക്‌സി വിസ പ്രചരണപ്രവര്‍ത്തനങ്ങളിലും കഠിനാധ്വാനം ചെയ്ത ബഹ്‌റൈനിലെ കെ.എം.സി.സിയുടെ എല്ലാ ജില്ലാ/ഏരിയ നേതാക്കള്‍ക്കും പ്രവത്തകര്‍ക്കുമായി ഈ അംഗീകാരം സമര്‍പിക്കുന്നതായി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."