HOME
DETAILS

സഊദിയും യു.എസും തമ്മില്‍ മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ ആയുധക്കരാര്‍

  
backup
March 23, 2018 | 6:26 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് യു.എസും സഊദിയും തമ്മില്‍ മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ ഒപ്പിട്ടു.
വിവിധതലത്തിലും പരിധിയിലുമുള്ള മിസൈലുകളടക്കം യുദ്ധമുഖത്ത് തന്ത്രപ്രധാനമായ ആയുധങ്ങളാണ് സഊദിയിലേക്ക് ഒഴുകുക. അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണില്‍ വച്ചുനടന്ന കൂടിക്കാഴ്ചക്കുശേഷം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടി.ഒ ഡബ്ല്യു വിഭാഗത്തിലെ മിസൈലുകളടക്കം ഇതോടെ സഊദിക്ക് സ്വന്തമാകും. വിവിധ ഇനത്തിലുള്ള 6,600 മിസൈലുകളാണ് സഊദിക്ക് അമേരിക്ക നല്‍കുക. ഇതിനായി ഒരു ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ട്യൂബ് ലോഞ്ചഡ്, ഒപ്റ്റിക്കലി ട്രാക്ട്, വയര്‍ ഗൈഡഡ് മിസൈലുകളായിരിക്കും ഇവ.
കൂടാതെ 670 മില്യണ്‍ ഡോളറിന്റെ അത്യാധുനിക ടാങ്ക് പ്രതിരോധ മിസൈലുകളും യുദ്ധ ഹെലികോപ്റ്റര്‍ മെയിന്റനന്‍സിനായി 106 മില്യണ്‍ ഡോളറിന്റെയും കരസേന വിഭാഗത്തിലെ ആയുധങ്ങള്‍ക്കായി 300 മില്യണ്‍ ഡോളറിന്റെയും കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്.പെന്റഗണിലെത്തിയ കിരീടാവകാശിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  a day ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  a day ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  a day ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  a day ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  a day ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  a day ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  a day ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  a day ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  a day ago