ഇറച്ചിക്കോഴികളില്‍ മാരകവിഷാംശം എന്ന് റിപ്പോര്‍ട്ട്
പാലക്കാട്: ഭക്ഷണത്തിനായി ഇന്ത്യയില്‍ വളര്‍ത്തുന്ന കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. മാരകമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള ടണ്‍കണക്കിന് ആന്റി ബയോട്ടിക്കുകള്‍ മെഡിക്കല്‍ മേല്‍നോട്ടങ്ങളില്ലാതെ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. കോഴികളിലും മറ്റ് മൃഗങ്ങളിലും അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഈ അരുംപ്രവൃത്തിയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കാത്തിരിക്കുന്ന വന്‍വിപത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ പഠനറിപ്പോര്‍ട്ട്. വര്‍ഷം തോറും നൂറുടണിനു മുകളില്‍ കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് ആരുടെ കൈകളിലാണ് എത്തുന്നത്. ഉത്തരം ചെന്നുനില്‍ക്കുന്നത് ഭീതിജനകമായ വസ്തുതകളിലേക്കാണ്. ഇത് ഏറെ ഉപയോഗിക്കുന്നത് ഇന്ത്യയിലെ കോഴി വ്യവസായികളാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നിന്നാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോഴികള്‍ കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് കോഴികര്‍ഷകര്‍ ഇത്തരത്തിലൊരു മരുന്ന് ഉപയോഗത്തിലേക്ക് കടക്കുന്നതും. മനുഷ്യനില്‍ പോലും വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദേശിക്കാറുള്ളത്. അത്യാസന്നനിലയിലെത്തിയ രോഗികള്‍ക്ക് മറ്റൊരു മരുന്നും ഏല്‍ക്കാതെ വരുമ്പോഴാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും ന്യൂമോണിയ രോഗികള്‍ക്ക് മറ്റൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ ഈ ആന്റിബയോട്ടിക്ക് ഉപയോഗിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."