കത്ത് ലഭിച്ചു; ചര്‍ച്ചയില്‍ പങ്കെടുക്കും: ഗ്രാമസംരക്ഷണസമിതി
സൂല്‍ത്താന്‍ ബത്തേരി: ഗ്രാമസംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പരിഹാരം കാണുന്നതിനായി 27ന് തിരുവനന്തപ്പുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ പങ്കെട ുക്കുന്നതിനുള്ള അറിയിപ്പ് ലഭിച്ചതായി സമര സമിതി നേതാക്കള്‍ അറിയിച്ചു. വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതിയിലാണ് ചര്‍ച്ച.
ഇതില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ചൊവാഴ്ച്ച ജില്ല കലക്ടര്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ്മന്ത്രിതല ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ ജില്ലയിലെ മൂന്ന് എം.എല്‍.എമാരും, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്ന്, രï്, മൂന്ന് വാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങള്‍, വനം വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, പി.സി.സി.എഫ് ഹെഡ് ഫോറസ്റ്റ് ഫോഴ്സ്, നോര്‍ത്ത്, സൗത്ത് വയനാട് ഡി.എഫ്.ഒ മാര്‍, ബത്തേരി വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അറിയിപ്പ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."