HOME
DETAILS

തൊഴില്‍ നിയമം: ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ

  
backup
March 24 2018 | 04:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95

 

കോഴിക്കോട്: സ്ഥിര നിയമനം ഇല്ലാതാക്കി തൊഴില്‍ നിയമം ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ ദേശ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ഇതിന് മുന്നോടിയായി രാജ്യത്തെ എല്ലാ ജില്ലകളിലും 28ന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും റിയാസ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1946ലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്ട് ഭേദഗതി ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി തൊഴിലാളി വിരുദ്ധവും യുവജന വിരുദ്ധവുമാണ്. ഇതിനു പിന്നില്‍ വ്യാവസായിക ലോബിയാണ്. പ്രകടന പത്രികയില്‍ പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളിലായി ചെന്നൈയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രക്ഷോഭത്തിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്ര മന്ത്രിമാര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രക്ഷോഭത്തിന് യൂത്ത്‌കോണ്‍ഗ്രസ് അടക്കം ഏത് സംഘടനകളുമായി കൈകോര്‍ക്കാന്‍ തയാറാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago