മാള്‍ ഓഫ് ട്രാവന്‍കൂര്‍ നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: ഷോപ്പിങ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ തലസ്ഥാനഗരിയില്‍ പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അധ്യക്ഷനായി. ഭവനരഹിതര്ക്ക്് വീടുകള്‍ നിര്‍മിച്ചു നല്കുന്ന സി.എസ്.ആര് പദ്ധതിയുടെ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദും ഇന്ത്യ ഓപ്പറേഷന്‍സ് എം.ഡി ഒ അഷറും ചേര്‍ന്നു മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറി.
മാളിലെ വിവിധ സ്റ്റോറുകളുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ടി.പി രാമകൃഷ്ണന്, കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്, കെ. രാജു എന്നിവരും ഇഹം ഡിജിറ്റല്‍ ഷോറൂമിന്റെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും നിര്‍വഹിച്ചു. മിഠായിത്തെരുവ് കോര്‍ണര്‍ ഡോ. എം.കെ. മുനീറും കാര്‍ണിവല്‍ ഗ്രൂപ്പ് മള്‍ട്ടിപ്ലക്സ് ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദും നിര്‍വഹിച്ചു.
എം.എല്‍.എമാരായ ഒ.രാജഗോപാല്‍, വി.കെ.സി മമ്മദ് കോയ, പി.ടി.എ റഹീം, എ. പ്രദീപ് കുമാര്‍, എ.എന്‍ ഷംസീര്‍, പി.കെ അബ്ദുറബ്ബ്, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്, മലബാര്‍ ഗ്രൂപ്പ് കോ ചെയര്മാന് ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് സ്വാഗതവും മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
ആറര ലക്ഷം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി നിര്‍മിച്ചിട്ടുള്ള മാള്‍ ഓഫ് ട്രാവന് കൂറില്‍ ലോകോത്തര ബ്രാന്‍ഡഡ് ഉല്പന്നങ്ങളുടെ വലിയ ശേഖരം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."