HOME
DETAILS
MAL
ലൈഫ് പദ്ധതിയുടെ നടത്തിപ്പ്
backup
March 24 2018 | 04:03 AM
ജില്ലയില്‍ പദ്ധതിയുടെ നടത്തിപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ്. മുന്‍പൊക്കെ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തിന് അനുസരിച്ച് ഘട്ടംഘട്ടമായി ഗുണഭോക്താവിന് നേരിട്ട് പണം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പണം മുന്‍കൂറായും നല്‍കുമായിരുന്നു.
ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കിയപ്പോള്‍ പലപ്പോഴും കരാറുകാര്‍ പണവുമായി മുങ്ങുന്ന സാഹചര്യവും ഗുണഭോക്താവ് തന്നെ പണം കൈപ്പറ്റി നിര്‍മാണം നടത്താത്ത അവസ്ഥയും ഉണ്ടായിരുന്നു.എന്നാല്‍ ലൈഫ് മിഷനില്‍ സാമ്പത്തിക സഹായം നല്കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മാണം നടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ സര്‍ക്കാറുമായി ഒരു എഗ്രിമെന്റ് കൂടി വെക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകാതെ പോയാല്‍ ഇത്തരക്കാരെ സര്‍ക്കാരിന് നിയമപരമായി നേരിടാനുള്ള സാഹചര്യവും ഒരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."