മദീന വാഹനാപകടം: പരുക്കേറ്റ കുഞ്ഞും മരിച്ചു
മദീന: ഇന്നലെ മദീനയില്‍ ഉംറ തീര്‍ഥാടക സംഘത്തിന്റെ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞും മരിച്ചു.
കോഴിക്കോട് ഓമശ്ശേരി ഹപുത്തൂര്‍ കണിയാര്‍ കണ്ടം ചുടലക്കണ്ടിയില്‍ കുനിപ്പാലില്‍ അബൂബക്കര്‍ സിദിഖിന്റെ മകന്‍ മുഹമ്മദ് ഷഫീല്‍ (നാല് വയസ്സ്) ആണ് മരണപ്പെട്ടത്.
അപകടത്തില്‍ സിദ്ധീഖിന്റെ ഭാര്യ ശഫീന (29) തല്‍ക്ഷണം മരിച്ചിരുന്നു. മകന്‍ അപകടനില തരണം ചെയ്യാത്തതിനെ തുടര്‍ന്ന് അപകടം നടന്ന നംലയില്‍ നിന്നും മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു .
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ്
അപകടം നടന്നത്. ഹയിലില്‍ നിന്നും രണ്ടു കുടുംബങ്ങള്‍ മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലേക്ക് ഉംറക്കായി പോകുന്നതിനിടെ നംലയില്‍ വെച്ചാണ് അപകടം.
മീഖാത്തില്‍ നിന്നും ഇഹ്‌റാമില്‍ പ്രവേശിച്ച ഇവര്‍ ഇവിടെ നിന്നും ഏകദേശം 180 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ നംലയില്‍ പാലത്തിനു മുകളിലെ ഡിവൈഡറില്‍ തട്ടി കാര്‍ താഴെ വീണാണ് അപകടം.
സിദ്ധീഖും കുടുംബവും ഏറെ കാലമായി ഇവിടെ സ്ഥിര താമസക്കാരാണ്. കൂടെയുണ്ടായിരുന്ന റംഷീദിന്റെ ഭാര്യയും കുട്ടിയും രണ്ടര മാസം മുന്‍പാണ് സന്ദര്‍ശന വിസയില്‍ എത്തിയത്.
വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും മറ്റു നടപടികള്‍ക്കായി രംഗത്തുണ്ട്. മരിച്ച സിദിഖിന്റ ഭാര്യ ശഫീനയുടെയും മകന്‍ ശഫീലിന്റെയും മയ്യത്ത് മദീനയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."