കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: കിഫ്ബി 2017-18 ല്‍ ഉള്‍പ്പെടുത്തിയ കുട്ടനാട് സമഗ്ര കുടിവെള്ളപദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തലവടി പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
തലവടി പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് പരാതിപ്പെട്ട് ഡോ. ജോണ്‍സന്‍ വി. ഇടിക്കുള സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ടാപ്പുകളും മറ്റും തുരുമ്പെടുത്ത് നശിച്ചു.
15 വര്‍ഷമായി അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
തലവടി പഞ്ചായത്ത് ഉള്‍പ്പെടെ 13 പഞ്ചായത്തുകളുടെ ശുദ്ധജല വിതരണം കണക്കാക്കി 316 കോടിയുടെ ബൃഹത് പദ്ധതി 2009-ല്‍ കേരള ജല അതോറിറ്റി തയ്യാറാക്കിയിരുന്നതായി കേരള ജല അതോറിറ്റി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രസ്തുത പദ്ധതിക്ക് ഫണ്ട് ലഭിച്ചില്ല.
തുടര്‍ന്ന് 215 കോടിയുടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി 2017-18 ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതിന്റെ വിശദമായ എന്‍ജിനീയറിങ് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. തലവടി പഞ്ചായത്തിലെ എല്ലാ റോഡുകളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. പദ്ധതി അംഗീകരിച്ച് വരുമ്പോള്‍ തലവടി പഞ്ചായത്തിലെ പരാതികള്‍ക്ക് പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."