കശുവണ്ടി തൊഴിലാളികള്‍ കലകട്രേറ്റ് പിക്കറ്റ് ചെയ്തു
കൊല്ലം: കശുവണ്ടി വ്യവസായത്തിനു നേരിട്ട വമ്പിച്ച പ്രതിസന്ധിക്ക് പരിഹാരം കാണാനും തൊഴിലാളികളെ സംരക്ഷിക്കാനും എല്‍.ഡി.എഫ് ഗവണ്‍മെന്റിന് കഴിയുമെന്ന് വിശ്വസിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കശുവണ്ടി തൊഴിലാളികള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചതെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും കാഷ്യു ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റുമായ എ.എ.അസീസ് പറഞ്ഞു.
കശുവണ്ടി തൊഴിലാളികളുടെ കലക്‌ട്രേറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കശുവണ്ടിക്ക് ഒരു പ്രത്യേകവകുപ്പും മന്ത്രിയെയും തീരുമാനിച്ചതല്ലാതെ കാര്യമായി ഒന്നും ചെയ്തിട്ടില്ല.
വകുപ്പ് മന്ത്രി നടപ്പാക്കാന്‍ സാധിക്കാത്ത കുറെ പ്രഖ്യാപനങ്ങള്‍ നടത്തി തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമ്പാസിഡര്‍മാരെയും അവിടെങ്ങളിലെ വ്യവസായികളെയും കോടികള്‍ ചെലവിട്ടു വിളിച്ചുവരുത്തി വ്യവസായത്തില്‍ നമുക്കുണ്ടായിരുന്ന കുത്തകയുടെ രഹസ്യം അവരെ പഠിപ്പിച്ചതാണ് വകുപ്പുമന്ത്രിയുടെ പ്രധാന നേട്ടമെന്ന് അസീസ് പറഞ്ഞു.
ഉള്ള വ്യവസായത്തോടും നാടിനോടുമുള്ള വലിയ ദ്രോഹമായിപ്പോയിയെന്നും കശുവണ്ടി വാങ്ങാന്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാന്‍ ബോര്‍ഡ് രൂപീകരിച്ച് ഉദ്ദ്യോഗസ്ഥന്മാരെ നിയമിച്ചു ഖജനാവിലെ ഭരണം ദൂര്‍ത്തടിക്കുകയായിരുന്നുവെന്നും കശുമാവുകൃഷി വ്യാപിപ്പിക്കാന്‍ കാഷ്യു കള്‍ട്ടിവേഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം 2006 ലെ ഗവണ്‍മെന്റ് കാലത്ത് ആരംഭിച്ചിട്ടുണ്ടെങ്കിലും തോട്ടണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളിലും വ്യവസായത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട് ആ കാലത്ത് സംസ്ഥാന ഗവണ്‍മെന്റുകള്‍ ആര്‍ജ്ജവത്തോടെ കൈകാര്യം ചെയ്ത് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിച്ചത് എങ്ങനെയാണെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മനസ്സിലാക്കണമെന്നും അസീസ് പറഞ്ഞു.കശുവണ്ടി തൊഴിലാളികള്‍ ജില്ലാ പഞ്ചായത്തിനു സമീപം കേന്ദ്രീകരിച്ച് പ്രകടമായി കലക്‌ട്രേറ്റിനു മുന്നില്‍ എത്തുകയായിരുന്നു.
ഫെഡറേഷന്‍ പ്രസിഡന്റ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യുടെ അധ്യക്ഷതയില്‍ കൂടിയ പിക്കറ്റിങ് സമരത്തില്‍ ഫിലിപ്പ് ,സജി.ഡി. ആനന്ദ്, പി. പ്രകാശ്ബാബു, കെ.എസ് വേണുഗോപാല്‍, ജി. വേണുഗോപാല്‍, ഇടവനശ്ശേരി സുരേന്ദ്രന്‍, യു.ടി.യു.സി ജില്ലാപ്രസിഡന്റ് ടി.സി വിജയന്‍, സെക്രട്ടറി ടി.കെ സുല്‍ഫി, കെ. രാമന്‍പിള്ള, രത്‌നകുമാര്‍, വെളിയം ഉദയകുമാര്‍, പാങ്ങോട് സുരേഷ്, എല്‍. ബീന, കിച്ചിലു, കിളികൊല്ലൂര്‍ ശ്രീകണ്ഠന്‍, ഹാരീസ്, താജുദ്ദീന്‍, തങ്കമ്മ, ശാരദ, ടി.കെ.രാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."