വേറിട്ട വായന
'രുധിര സാക്ഷ്യം' എന്ന ശീര്‍ഷകത്തില്‍ ശ്രീകുമാര്‍ ചേര്‍ത്തല എഴുതിയ കവിത വായിച്ചു (ലക്കം 182). എങ്ങനെയാണു പ്രതികരിക്കേണ്ടതെന്ന് അറിയില്ല. എന്തെഴുതിയാലും അതു വിഫലമാവുകയേയുള്ളൂ. അത്രക്കു സൂക്ഷ്മവും സമൂര്‍ത്തവുമാണു കവിത.
മനുഷ്യന്റെ ജൈവപരമായ ഭാവിയെക്കുറിച്ചു കവി വല്ലാതെ ആശങ്കപ്പെടുന്നു. 'പ്രേമമാണ് അഖിലസാരമൂഴിയില്‍' എന്ന കവിതത്വം നാം മറക്കുന്നു. കവിത വല്ലാതെ നീറ്റലുണ്ടാക്കുന്നു. ഹൃദയം പറിച്ചെടുക്കുന്നു. സഹൃദയന്‍ വികാരവിചാരരഹിതനാവുന്നു. കേവല ആളാവാനുള്ള കവിത കെട്ടലല്ലിത്. ധര്‍മം പുകമറ സൃഷ്ടിക്കുന്നുവോ എന്ന കവിവചനം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നു. സത്യത്തോടു പോലും കവിക്കു വൈരാഗ്യം ജനിക്കുന്നു.
വിശപ്പടക്കുവാന്‍ ഒരുപിടി വറ്റു മോഷ്ടിച്ചതു ദൈവം പൊറുക്കില്ലെന്നോ? ശീതളശൈലിയും തീന്‍മേശ മര്യാദകളും ചൊല്ലിപ്പടിക്കുന്ന നാം ഒരു മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ പാടില്ലെന്ന സത്യം വിസ്മരിക്കുന്നുവോ? നന്ദി 'ഞായര്‍ പ്രഭാത'ത്തിനും കവി ശ്രീകുമാര്‍ ചേര്‍ത്തലയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."