HOME
DETAILS
MAL
ആധാര്‍
backup
March 25 2018 | 02:03 AM
'ഓന് ഭയങ്കര കുറുമ്പാ..'
വീട്ടിലേക്ക് വിളിച്ചപ്പോര് ഉമ്മാന്റെ പരാതി.
'കയ്യും കാലും കെട്ടിയിട്ട് കണ്ണില്‍ കാന്താരി തേക്കും.. '
'കാദര്‍ക്കാനെ വിളിച്ച് ഒന്ന് കൂടി മുറിപ്പിക്കും...'
ഉമ്മാനെക്കൊണ്ട് ആവുംപോലെയൊക്കെ ഭീഷണിപ്പെടുത്തി നോക്കിയിട്ടും അവന്റെ കുറുമ്പിന് കുറവില്ലത്രേ!
നിങ്ങളൊന്ന് പറഞ്ഞ് നോക്ക്.
അവള് നിസ്സഹായത പ്രകടിപ്പിച്ച് ഫോണ്‍ അവന് കൈമാറി.
'നിനക്ക് കുരുത്തക്കേടുണ്ടോ? ഇനി ഉമ്മാനെ ചൊറയാക്കിയാല് നിന്നെ ആധാറുമായി ബന്ധിപ്പിക്കും.'
അവന് ഒരക്ഷരം മിണ്ടിയില്ല. ഫോണ്‍ ഉമ്മാക്കു കൈമാറി.
'നിങ്ങളെന്താ ഓനോട് പറഞ്ഞത്? ഓന് സൈലന്റ് ആയല്ലോ?'
കുട്ടി വല്ലാതെ പേടിച്ചു പോയോ എന്നാണ് ഇപ്പോ എന്റെ പേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."