റെയില്‍വെ വികസനം; ഉന്നത സംഘം പരിശോധന നടത്തും
കൊല്ലം: റെയില്‍വെ സ്റ്റേഷന്റെയും അനുബന്ധ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുവാന്‍ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്.കെ. കുല്ക്ഷേത്രയും ദക്ഷിണ റയില്‍വേയുടെ വിവിധ വകുപ്പുകളുടെ മേധാവികളുമടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം 27ന് കൊല്ലം സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അധ്യക്ഷതയില്‍ മധുരയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടതനുസരിച്ചാണ് വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുവാന്‍ ജനറല്‍ മാനേജരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം കൊല്ലത്ത് എത്തുന്നത്.
പരിശോധനയോടനുബന്ധിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുരോഗമിച്ചിട്ടുണ്ട്. കൊല്ലത്തെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാം ടെര്‍മിനലിന്റെ പൂര്‍ത്തീകരണത്തിനായി എം.പി ഫണ്ടില്‍ നിന്ന് നല്കിയ 20 ലക്ഷം രൂപയുടെ പ്രവര്‍ത്തികളും ഇതോടൊപ്പം പൂര്‍ത്തീകരിക്കും.
ലിഫ്റ്റ്, എസ്കലേറ്റര്‍ തുടങ്ങിയവയും രണ്ടാം ടെര്‍മിനലിന്റെ പൂര്‍ത്തീകരണത്തോടെ സ്ഥാപിക്കുമെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."