HOME
DETAILS

കൊച്ചി കോര്‍പറേഷന്‍: ധനസമാഹരണത്തിന് പുതിയ മാര്‍ഗങ്ങള്‍

  
backup
March 25 2018 | 10:03 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%a8%e0%b4%b8



കൊച്ചി: ധനസമാഹരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. 2018-19 സാമ്പത്തികവര്‍ഷത്തിലേക്ക് 917,47,56,611.53 രൂപ വരവും 888,98,97,131.93 രൂപ ചെലവും 15,91,68,732.60 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ഇന്നലെ നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് അവതരിപ്പിച്ചത്.
രാജ്യത്താകമാനം ഏകചരക്ക് സേവന നികുതി ഏര്‍പെടുത്തിയതോടെ പരസ്യനികുതി, വിനോദ നികുതി എന്നീ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ ഇത് നികത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളോടെ തയാറാക്കിയ മുനിസിപ്പല്‍ ബോണ്ട് വഴിയുള്ള ധനസമാഹരണം, മൂല്യ വര്‍ധനവിന് അധിഷ്ടിതമായ ധന സമാഹരണം എന്നിവ അടക്കമുള്ള മാര്‍ഗങ്ങളാണ് വരുമാനത്തിനായി സ്വീകരിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസന പരിപാടികളായ കുടിവെള്ള വിരതണം, പരിസര ശുചീകരണം, ജല-ഖരമാലിന്യ സംസ്‌കരണം,റോഡുകള്‍ പാലങ്ങള്‍, മേല്‍പാലങ്ങള്‍, ഗതാഗതം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള അധിക ധന സമാഹരണാര്‍ഥം നികുതി ഇളവുകളോടെയും സര്‍ക്കാര്‍ ഉറപ്പിന്‍മേലും നിശ്ചിത ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഇറക്കുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പല്‍ ബോണ്ടുകള്‍.
സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ നല്‍കാനുള്ള യു.എല്‍.ബി വിഹിതം ഈ വിതം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂല്യവര്‍ധനവിനധിഷ്ടിതമായ ധനസമാഹരണത്തിലൂടെഈ സാമ്പത്തിക വര്‍ഷവും വരും വര്‍ഷങ്ങളിലും വലിയ വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സേവന നികുതി വഴി പത്ത് കോടി രൂപയുടെ അധിക വരുമാവും പ്രതീക്ഷിക്കുന്നു.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:
പരസ്യം ഹോര്‍ഡിങ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് 'സൂപ്പര്‍വൈസറി ഫീ' ഏര്‍പെടുത്തും.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ ഫീസ് ഇരട്ടിയാക്കും.
ആശുപത്രികളുടെ വലുപ്പത്തിനും മുറികളുടെ എണ്ണത്തിനും വരുമാനത്തിനും അടിസ്ഥാനമാക്കി സ്‌പെഷ്യല്‍ സര്‍ചാര്‍ജ് ഈടാക്കും.
ത്രീസ്റ്റാര്‍ കാറ്റഗറി മുതല്‍ മുകളിലേക്കുള്ള എല്ലാ ഹോട്ടലുകളില്‍ നിന്നും താരിഫനസുരിച്ച് പ്രത്യേക നികുതി പിരിക്കും.
2000 ചതുരശ്രഅടിയിലധികമുള്ള പഴയ കെട്ടിടങ്ങള്‍ക്ക് നികുതിയുടെ തോത് മാനദണ്ഡമാക്കി ഇരുപത്തഞ്ച് ശതമാനം നികുതി വര്‍ധന.
ഹോസ്റ്റലുകള്‍, ഡേകെയറുകള്‍, പ്ലേ സ്‌കൂളുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ എന്നിവയുടെ നികുതി പുനര്‍നിര്‍ണയിക്കും.
മാലിന്യ സംസ്‌കരണത്തിനായി കടകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും തുക ഈടാക്കും.
എല്ലാ പ്രധാന റോഡുകളിലും മൂന്ന് വര്‍ഷത്തിനകം ശരിയായ നടപ്പാത തയ്യാറാക്കും.
തിരക്കേറിയ കേന്ദ്രങ്ങളില്‍ എസ്‌കലേറ്ററുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫുട്ഓവര്‍ ബ്രിഡ്ജുകള്‍.
ഡോ. അബ്ദുല്‍ കലാം വാക്‌വേ മുതല്‍ രാജേന്ദ്രമൈതാനം വരെ പുതിയ വാക്‌വേ.
ഫോര്‍ട്ട് കൊച്ചിയിലെ കെ.ബി ജേക്കബ് റോഡില്‍ സൈക്കിള്‍ പാത.
മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും പ്രധാന നഗര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇലക്ട്രിക് ഫീഡര്‍ സര്‍വീസ്.
സമഗ്ര പാര്‍ക്കിങ്് പോളിസി ആന്റ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും.
കച്ചേരിപ്പടിയില്‍ നഗരത്തിലെ ആദ്യ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് കം കോമേഴ്‌സ്യല്‍ കോംപ്ലക്‌സ്
ജലഗതാഗതം പരിപോഷിപ്പിക്കുന്നതിനായി ജെട്ടികള്‍ നവീകരിക്കും
മുഴുവന്‍ കനാലുകളും ഭിത്തികെട്ടി സംരക്ഷിക്കും. പെട്ടിയും പറയും നീക്കം ചെയ്യും.
കരുവേലിപ്പടിയില്‍ 25 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഓവര്‍ ഹെഡ് ടാങ്ക് പണിയും.
ജലശ്രോതസുകള്‍ സംരക്ഷിക്കും.
എറണാകുളം മാര്‍ക്കറ്റിലെയും പശ്ചിമ കൊച്ചിയിലേയും മാലിന്യ സംസ്‌കരണത്തിന് പോര്‍ട്ടബിള്‍ കോംപാക്ടര്‍ ടെക്‌നോളജി സംവിധാനം
തെരുവ് ശുചീകരണത്തിനായി സ്ട്രീറ്റ് സ്വീപ്പിങ് മെഷീനുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago