HOME
DETAILS

കര്‍ഷകരുടെ വരുമാന വര്‍ധന: കമ്മിഷന്‍ റിപ്പോര്‍ട്ട് അടുത്തമാസം സമര്‍പ്പിക്കും

  
backup
March 26 2018 | 01:03 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8



ന്യൂഡല്‍ഹി:കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതുസംബന്ധിച്ച് പഠനം നടത്തിയ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അശോക് ദാല്‍വെ. 2016 ഏപ്രിലിലാണ് ദാല്‍വെ കമ്മിഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. 2015-16 വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. 14 വോള്യം വരുന്ന റിപ്പോര്‍ട്ടില്‍ ഏഴുവര്‍ഷം കൊണ്ട് കര്‍ഷകരെ ഇരട്ടി വരുമാനത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ചാണ് വ്യക്തമാക്കിയിട്ടുള്ളത്.
2022 ആകുമ്പോഴേക്ക് കാര്‍ഷിക വരുമാനത്തിലൂടെ രാജ്യത്തിന്റെ വാര്‍ഷിക വരുമാനം 10.4 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കമ്മിഷന്റെ ചില ശുപാര്‍ശകള്‍ നേരത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചെറുകിട-നാമമാത്ര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിപണിയില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാനും ഉയര്‍ന്ന വില ലഭ്യമാക്കാനും ഉതകുന്ന രീതിയില്‍ 22,000 ഗ്രാമീണ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഹായകമായത് കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
വിപണിയില്‍ ഉല്‍പന്നങ്ങളുടെ വരവ് വര്‍ധിക്കുമ്പോള്‍ വിലക്കുറവ് വരുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകാറുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷികോല്‍പന്ന ഓര്‍ഗനൈസേഷന്റെ സഹായത്തോടെ ഉയര്‍ന്ന വില ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ കര്‍ഷകരെ പ്രാപ്തരാക്കുകയെന്നതുസംബന്ധിച്ച കാര്യങ്ങളും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
നേരത്തെ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അഗ്രി എക്‌സ്‌പോര്‍ട്ട് നയത്തിന്റെ കരട് രൂപം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്തെല്ലായിടത്തും ഒരേപോലെ വരുമാന വര്‍ധനവുണ്ടാക്കാന്‍ കഴിയില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ചിലമേഖലകളില്‍ മോശം സാഹചര്യമായിരിക്കും ഉണ്ടാകുക. ഇത്തരം മേഖലകളില്‍ ഉല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ടതുണ്ട്.
2012 ജൂലൈ മുതല്‍ 2013 ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം 6,426 കോടി രൂപയായിരുന്നു. രാജ്യത്തെ 22.50 ശതമാനം കര്‍ഷകരും ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്നതും കാര്‍ഷിമേഖലയില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുന്നുണ്ടെന്നും കമ്മിഷന്‍ പറയുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago