അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി താരങ്ങള്‍
ഭിന്ന ശേഷിക്കാരായ താരങ്ങള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ സംഘാടകര്‍ പിന്തിരിപ്പന്‍ നയം സ്വീകരിച്ചപ്പോള്‍ പെട്ടുപോയത് കേരളത്തില്‍ നിന്നടക്കം മത്സരിക്കാനെത്തിയവര്‍. കഴിഞ്ഞ 17 വര്‍ഷവും രജിസ്‌ട്രേഷന് ഫീസ് നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഒരാള്‍ക്ക് നല്‍കേണ്ടത് 2000 രൂപ.
ഇത് വാങ്ങിയാണ് സംഘാടകര്‍ താരങ്ങള്‍ക്ക് തട്ടിക്കൂട്ട് സൗകര്യം നല്‍കുന്നത്. ചെയര്‍ വീല്‍, വാക്കിങ് സ്റ്റെംപ് മുതലായവ ഉപയോഗിക്കുന്ന താരങ്ങള്‍ പോലും സ്റ്റെപുകള്‍ കയറി വേണം അവര്‍ക്ക് താമസമൊരുക്കിയ സ്ഥാലത്തേക്ക് എത്താന്‍. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി ഒരുക്കിയതാകട്ടെ ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ള ടോയ്‌ലറ്റുകളും ബാത്‌റൂമുകളും. ഗ്രൗണ്ടും താമസ സ്ഥലവും ഭക്ഷണമൊരുക്കിയ ഇടവും വെവേറെയിടങ്ങളിലായതും താരങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറുകയാണ്.
കേരളത്തിനായി മത്സരിക്കാനിറങ്ങുന്ന താരങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയാണ് മത്സരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് സര്‍ക്കാര്‍ ലക്ഷങ്ങളാണ് മെഡല്‍ നേടിയാല്‍ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു പ്രോത്സാഹനവുമില്ല. ഭിന്ന ശേഷിക്കാരായ താരങ്ങള്‍ക്ക് വേണ്ടി പാര അത്‌ലറ്റിക്‌സ് കോംപ്ലക്‌സ് പണിയുന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ടീം ക്യാപ്റ്റന്‍ കൂടിയായ ഒ.എം നാസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."