കണ്ണൂര്‍ സ്വദേശിയായ യുവ എന്‍ജിനീയര്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
ദമാം: കണ്ണൂര്‍ സ്വദേശിയായ യുവ എന്‍ജിനീയര്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സ്വപ്നന്‍ സിമോനാണ് (24) കിഴക്കന്‍ സഊദിയിലെ അല്‍ അഹ്സ ഹൈവേയിലെ അബ്ഖൈഖില്‍ നടന്ന അപകടത്തില്‍ മരിച്ചത്. അബ്ഖൈഖില്‍ ഇദ്ദേഹം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ഇദ്ദേഹം ജോലിയാവശ്യാര്‍ത്ഥം ശനിയാഴ്ച്ചയാണ് പുറപ്പെട്ടത്. എന്നാല്‍ തിരിച്ചെത്താത്തത് ശ്രദ്ധയില്‍ പെട്ട സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച്ച വൈകുന്നേരം അപകട വിവരം പുറത്തറിഞ്ഞത്.
ഡ്രൈവിങ്ങിനിടെ ഉറങ്ങിപോയതായിരിക്കും അപകട കാരണമെന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന പാകിസ്ഥാന് സ്വദേശി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷം മുന്‍പാണ് യുവാവ് ദമാമില്‍ എത്തിയത്. നേരത്തെ ദുബൈയില്‍ ജോലി ചെയ്തിരുന്ന. കണ്ണൂരിലെ സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിമോണ്‍ ചാണ്ടിയാണ് പിതാവ്. മൃതദേഹം അബ്ഖൈഖ് സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദമാം സൈന്‍ ട്രേഡിങ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു.
കിഴക്കന്‍ മേഖലയിലെ മികച്ച പ്രവാസി ഫുട്ബോള്‍ താരം കൂടിയാണ് സിമോണ്‍. ദമാമിലെ കാല്പന്ത് കളിയിലെ മികച്ച കളിക്കാരനായിരുന്ന ഇദ്ദേഹം ദമാം ബദ്ര് ടീമിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സിമോണ്‍ സ്വപ്നലിന്റെ ആകസ്മിക മരണം കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ പ്രേമികളെയും സംഘാടകരെയും ദുഃഖത്തിലാഴ്ത്തി. നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്, ബദ്ര് റോയല്‍ എഫ് സി മാനേജ്മെന്റ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."