HOME
DETAILS
MAL
മദ്യനയത്തിനെതിരേ പ്രതിഷേധ സംഗമം നടത്തി
backup
March 26 2018 | 05:03 AM
കായംകുളം: കേരള ജനതയെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി കായംകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.
മേഖലാ സെക്രട്ടറി തത്ത ഗോപിനാഥ് അധ്യക്ഷനായി. ജനകീയ പ്രതിരോധ സമിതി മേഖല പ്രസിഡന്റ് ബി.ദിലീപന് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് മുഖ്യപ്രഭാഷണം നടത്തി.
അഖിലേന്ത്യാ മഹിളാ സാംസ്കാരിക സമിതി ജില്ലാ സെക്രട്ടറി കെജെ ഷീല, ഉദയകുമാര്‍ ചേരാവള്ളി, ദിലീപ് മുതുകുളം, നിസാം സാഗര്‍, എന്‍ ആര് അജയകുമാര്‍, താഹ, ടെസ്സി ബേബി, ടി.ആശ, മഖ്ബൂള്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."