HOME
DETAILS
MAL
മകന്റെ അറസ്റ്റ് സി.പി.എം പകപോക്കലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ്
backup
March 26 2018 | 05:03 AM
മൂന്നാര്‍: 16 കാരെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്റെ മകനെ റിമാന്‍ഡ് ചെയ്തു. അതേസമയം, മകന്റെ അറസ്റ്റിനു പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന ആക്ഷേപവുമായി ഗോമതി രംഗത്തെത്തി. മൂന്നാര്‍ ദേവികുളം സ്വദേശിയായ വിവേക് അഗസ്റ്റിന് (22) ആണ് ജയിലില്‍ കഴിയുന്നത്.
അഗസ്റ്റിനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്. കൗണ്‍സിലിങ്ങിനിടെ താന്‍ ഗര്‍ഭിണിയാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. അതേസമയം, ഫേസ്ബുക്കിലൂടെ വിശദീകരണവുമായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി രംഗത്തുവന്നതോടെ സംഭവത്തിനു രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."