കേന്ദ്രനയത്തിനെതിരേയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സി.പി.എം നേതൃത്വം നല്‍കും: എസ്.ആര്.പി
തൃക്കരിപ്പൂര്‍: രാജ്യത്തെ തൊഴിലാളികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരേ രാജ്യം ഉറ്റുനോക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു. സി.പി.എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ.എം.എസ്- എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി നടക്കാവില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറു മാസം സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളിയായാല്‍ സ്ഥിരം തൊഴിലാളിയാണന്ന വെള്ളക്കാരന്റെ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ച് സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് അടിയറ വെച്ചത്. മഹാരാഷ്ട്ര, രാജസ്ഥാന്, കര്‍ണാടകയിലും ഉള്‍പ്പെടെ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇടത് പക്ഷത്തിനു പുതിയ പ്രതീക്ഷകളാണ്. ഏപ്രില്‍ രണ്ടിനു നടക്കുന്ന പണിമുടക്കുള്‍പ്പെടെ രാജ്യത്തുടനീളം പാര്‍ട്ടിയുടെ കരുത്ത് തെളിയിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ ജനങ്ങളിലെത്തിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
കെ.വി പത്മനാഭന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്, ജില്ലാ കമ്മിറ്റിയംഗം ടി.വി ഗോവിന്ദന്, ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്, എം.വി കോമന് നമ്പ്യാര്‍, പി. കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."