ഭാര്യയുടെ വസ്തുവിനുവേണ്ടിയുള്ള ഭര്‍ത്താവിന്റെ കേസ് തള്ളി
തൊടുപുഴ: ഭാര്യയുടെ പേരിലുള്ള വസ്തുവിനുവേണ്ടി ഭര്‍ത്താവ് സമര്‍പ്പിച്ച കേസ് കോടയതി തള്ളി.
മുവാറ്റുപുഴ കാവന ചക്കുങ്കല്‍ വീട്ടില്‍ ജിജി ജേക്കബ് ഭാര്യ ടുമിയുടെ പേരിലുള്ള വീടും സ്ഥലവും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ കുടുംബ കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് ജഡ്ജി എം കെ പ്രസന്നകുമാരി തള്ളയത്.
സൗദിയില്‍ ജോലിയുണ്ടായരുന്ന ജിജി ജേക്കബ് 1995ല്‍ കാവനയില്‍ കളരിക്കത്തൊട്ടിയില്‍ ഫ്രാന്‍സിസ് വക രണ്ട് ഏക്കര്‍ സ്ഥലം ഭാര്യയുടെ പേരില്‍ വാങ്ങിയെന്നും വര്‍ഷങ്ങളായി തന്നെ ഉപക്ഷിച്ച് താമസിക്കുന്ന ഭാര്യയില്‍ നിന്ന് ഈ വസ്തു തിരികെ ലഭിക്കണമെന്നുമായിരുന്നു ആവശ്യം. ദമ്പതികള്‍ ഒരാള്‍ പണം സമ്പാദിച്ച് വിശ്വാസത്തിന്റെ പേരില്‍ മറ്റൊരാളുടെ പേരില്‍ വാങ്ങുന്ന വസ്തുവില്‍ പണം മുടക്കുന്നയാള്‍ക്കാണ് അവകാശമെന്ന വാദമാണ് ഉന്നയിച്ചത്.
എന്നാല്‍ ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റത്തെത്തുടര്‍ന്ന് പിതാവിനൊപ്പമാണ് താമസമെന്നും ഭര്‍ത്താവ് നല്‍കിയ പണം വസ്തുവാങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്നുമുള്ള ഭാര്യയുടെ വാദം അംഗീകരിച്ചാണ് ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന കേസും വസ്തുവിന് വേണ്ടിയുള്ള കേസും കോടതി തള്ളിയത്.
വാദിക്കുവേണ്ടി അഭിഭാഷകരായ ബിജു പറയന്നിലം, ജോബി ജോണ്‍, അഞ്ജു കെ സുരേന്ദ്രന്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."