HOME
DETAILS

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

  
Shaheer
July 03 2025 | 01:07 AM

Trump Israel Agrees to 60-Day Gaza Ceasefire Hamas Demands Complete End to Attacks

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്‌റാഈൽ സൈന്യം കൂട്ടക്കൊല തുടരുന്നതിനിടെ വെടിനിർത്തലിനുള്ള സാധ്യത തെളിയുന്നു. 60 ദിവസത്തേക്ക് വെടിനിർത്താൻ ഇസ്‌റാഈൽ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. 
വെടിനിർത്തൽ ഓഫർ ലഭിച്ചെന്നും ഗസ്സ ആക്രമണം പൂർണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്നും ഹമാസ് പ്രതികരിച്ചു. ഇസ്‌റാഈൽ സൈന്യം പൂർണമായും പിന്മാറണം. നേരത്തെ വെടിനിർത്തലുണ്ടായപ്പോൾ രണ്ടാം ഘട്ടത്തിലേക്കു പോകാൻ മടിച്ച് ഇസ്‌റാഈൽ കരാർ ലംഘിച്ചതും ഹമാസ് ചൂണ്ടിക്കാട്ടി. 

എന്നാൽ, വെടിനിർത്തൽ ഇസ്‌റാഈൽ  അംഗീകരിച്ചിട്ടില്ല. ഗസ്സ പൂർണമായി തകർക്കുകയാണ് ലക്ഷ്യമെന്നും ഹമാസ് ഇനി ഗസ്സയിൽ അവശേഷിക്കരുതെന്നും ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. മധ്യസ്ഥനായ വിറ്റകോഫിന്റെ നിർദേശം തങ്ങൾ അംഗീകരിച്ചതായും വെടിനിർത്തലിന് അനുകൂലമായ അടയാളങ്ങൾ കാണുന്നതായും ഇസ്‌റാഈൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

അതേസമയം, ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ കിട്ടാതായതോടെ ജനങ്ങൾ ഇസ്‌റാഈൽ സേനയുടെ നേതൃത്വത്തിൽ ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇവിടെ ഭക്ഷണം വാങ്ങാനെത്തിയവരിൽ 600 പേരെയാണ് അഞ്ചാഴ്ചയ്ക്കിടെ സൈന്യം നിർദയം വെടിവച്ചുകൊന്നത്. വടക്കൻ ഗസ്സയിലെ വലിയ ആശുപത്രിയായ അൽശിഫയിൽ ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനാൽ നൂറുകണക്കിനു രോഗികൾ മരണമുഖത്താണെന്ന് അധികൃതർ അറിയിച്ചു.

ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്‌റാഈൽ ആക്രമണം തുടങ്ങിയതോടെ ഇതുവരെ 57,000 പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിനു ശേഷം കൊല്ലപ്പെട്ടത് ആകെ 1,139 പേരാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 67 ഫലസ്തീനികളാണ്.

Donald Trump claims Israel has agreed to a 60-day ceasefire in Gaza, raising hopes for peace. However, Hamas insists on a complete cessation of attacks before finalizing any agreement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  2 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  2 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  2 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  2 days ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 days ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 days ago