HOME
DETAILS

ഗാര്‍ഡിനെ പെരുവഴിയിലാക്കി ട്രെയിന്‍ ഓടിയത് പത്തുകിലോമീറ്റര്‍

  
backup
March 27 2018 | 03:03 AM

%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d



തൃക്കരിപ്പൂര്‍: ഗാര്‍ഡില്ലാതെ ഏറനാട് എക്‌സ്പ്രസ് ഓടിയത് പത്ത് കിലോമീറ്റര്‍. ഇന്നലെ വൈകിട്ട് നാഗര്‍കോവില്‍നിന്ന് മംഗളൂരുവിലേക്കുള്ള ഏറനാട് എക്‌സ്പ്രസാണ് ഗാര്‍ഡിനെ പെരുവഴിയിലാക്കി തൃക്കരിപ്പൂരില്‍നിന്ന് ചെറുവത്തൂരിലേക്ക് യാത്ര തിരിച്ചത്.
റെയില്‍വേ ലൈന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂര്‍-ചെറുവത്തൂര്‍ ട്രാക്കില്‍ മെറ്റല്‍ ഇറക്കിയിരുന്നു. ട്രെയിനിന്റെ വേഗതയില്‍ മെറ്റല്‍ കൂനയില്‍ നിന്നുമുള്ള പൊടിപടലങ്ങള്‍ ട്രെയിനിനകത്ത് എത്തിയതോടെ പുകയാണെന്ന് കരുതി യാത്രക്കാര്‍ ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് വണ്ടി തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തി. ഗാര്‍ഡ് ഇറങ്ങി യാത്രക്കാരില്‍ നിന്നും വിവരങ്ങള്‍ തിരക്കി.
തുടര്‍ന്ന് ഗാര്‍ഡ് തന്റെ ഏറ്റവും പിന്നിലുള്ള കാബിനിലേക്ക് എത്തുന്നതിന് മുന്‍പേ വാക്കി ടോക്കിയിലൂടെ ലോക്കോ പൈലറ്റ് ഓകെ ആണോ എന്ന് ചോദിക്കുകയും ഗാര്‍ഡ് ഓകെയാണെന്ന് അറിയിച്ചതോടെ ഗാര്‍ഡിനെ കയറ്റാതെ വണ്ടി യാത്ര തിരിക്കുകയും ചെയ്തു. ലോക്കോ പൈലറ്റ് വണ്ടി പുറപ്പെടുന്നതിന് ഓകെയാണോ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എല്ലാം ക്ലിയര്‍ അല്ലേ എന്നതിനാണ് ഗാര്‍ഡ് ഉത്തരം നല്‍കിയത്. ആശയവിനിമയത്തിലെ ആശയകുഴപ്പമാണ് ഗാര്‍ഡ് പെരുവഴിയിലായത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ് വാക്കി ടോക്കിയിലൂടെ ലോക്കോ പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗാര്‍ഡില്ലാതെ ട്രെയിന്‍ യാത്ര തുടര്‍ന്നു. ഗാര്‍ഡ് എം.എസ് കേശവന്‍ തൊട്ടടുത്ത വെള്ളാപ്പ് ഗേറ്റിലെത്തി ഗേറ്റ് കീപ്പര്‍ നടക്കാവ് ഗേറ്റിലേക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് അടിയന്തര സിഗ്‌നല്‍ നല്‍കി വണ്ടി നിര്‍ത്തി. ഗാര്‍ഡിനോട് ഒട്ടോ പിടിച്ച് നടക്കാവില്‍ എത്താന്‍ ആവശ്യപ്പെട്ടു. സംഭവ സമയം യശ്വന്ത്പുര-മംഗളൂരു പ്രതിവാര എക്‌സ്പ്രസ് പയ്യന്നൂര്‍ സ്‌റ്റേഷന്‍ വിട്ടിരുന്നു. ഈ വണ്ടിക്ക് സിഗ്‌നല്‍ നല്‍കി തൃക്കരിപ്പൂരില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നടക്കാവില്‍ നിര്‍ത്തിയ ഏറനാട് ചെറുവത്തൂരിലേക്ക് യാത്ര തുടര്‍ന്നു. ഗാര്‍ഡ് യശ്വന്ത്പുരം ട്രെയിനില്‍ ചെറുവത്തൂരില്‍ എത്തിയതിന് ശേഷമാണ് ഏറനാട് മംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് രണ്ട് വണ്ടികളും ഒരു മണിക്കൂറോളം വൈകി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago