ബിജെപി സൂപ്പര്‍ ഇലക്ഷന്‍ കമ്മിഷനെന്നു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു തിയതി ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിക്കും മുന്‍പേ ബിജെപി പ്രഖ്യാപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.
ബിജെപി രാജ്യത്തെ സൂപ്പര്‍ ഇലക്ഷന്‍ കമ്മിഷനായെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഇലക്ഷന്‍ കമ്മിഷന്‍ വിശ്വാസ്യത തെളിയിക്കണം.
BJP becomes the ‘Super Election Commission’ as they announce poll dates for Karnataka even before the EC.
— Randeep Singh Surjewala (@rssurjewala) March 27, 2018
Credibility of EC is on test.
Will EC now issue notice to BJP President, Amit Shah & register an FIR against BJP IT Head for leaking EC’s confidential information? pic.twitter.com/i3vU2iJpjH
വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കമ്മിഷന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കു നോട്ടിസ് അയയ്ക്കാനും പാര്‍ട്ടി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരേ കേസെടുക്കാനും തയാറാകുമോ എന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."