ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഴിമതിക്കാരനെന്ന് അമിത് ഷാ!
ബംഗളൂരു: സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വലിയ അഴിമതിക്കാരനെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദാവന്‍ഗരെയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യദ്യൂരപ്പ അഴിമതി വീരനാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതിക്കാരനെന്ന് പറയുന്നതിന് പകരമാണ് മുന്‍പ് അഴിമതിയുടെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന യദ്യൂരപ്പ അഴിമതിക്കാരനെന്ന് നാക്കുപിഴമൂലം പറഞ്ഞത്.
രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ കര്‍ണാടകയിലേതാണെന്ന് സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജ് പറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുന്‍മുഖ്യമന്ത്രി യദ്യൂരപ്പയെ പ്രതിസന്ധിയിലാക്കിയത്. യദ്യൂരപ്പ അടുത്തിരിക്കെയാണ് നാക്കുപിഴയിലൂടെ അമിത്ഷാ അദ്ദേഹത്തെ അഴിമതിക്കാരനാക്കി ഉയര്‍ത്തിക്കാട്ടിയത്. നാക്കുപിഴ അറിഞ്ഞ ഉടന്‍തന്നെ അടുത്തുണ്ടായിരുന്ന മറ്റൊരു നേതാവ് തിരുത്തികൊടുക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ധരാമയ്യയുടെ പേര് പറഞ്ഞ് അദ്ദേഹം 40 ലക്ഷം രൂപയുടെ വാച്ച് കെട്ടിയത് അഴിമതിയുടെ തെളിവാണെന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള വിമര്‍ശനം.
കര്‍ണാടകയുടെ വികസനത്തിനായി കേന്ദ്രം 88, 583 കോടി രൂപയാണ് അനുവദിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."